എസ്ബിഐ പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ എല്ലാ വായ്പകള്‍ക്കും പലിശ കുറയും. റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം കുറച്ചതോടെയാണ് സ്റ്റേറ്റ് ബാങ്ക് പലിശ കുറച്ചത്.
കരുതല്‍ ധനാനുപാതം കുറഞ്ഞതോടെ 2500 കോടി രൂപയാണ് അധികമായി എസ്ബിഐലേക്ക് എത്തുന്നത്. ഇതിന്റെ നേട്ടം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് നിരക്കുകള്‍ കുറയ്ക്കുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
Topics: SBI
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































