ഫേസ്ബുക്ക് അക്കൗണ്ടിനും ഇന്‍ഷ്വറന്‍സ് പരിരക്ഷ!

Published: September 19, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
facebook
Facebook Google +

ഏതിനും ഇന്‍ഷ്വറന്‍സ് തേടുന്നവരാണ് നമ്മളെല്ലാവരും. ജീവിതത്തിലെ പ്രതിബന്ധങ്ങളെ മുന്നില്‍ കണ്ട് നമ്മളെ തന്നെ നാം ഇന്‍ഷ്വറന്‍സ് ചെയ്യുന്നു. ആ പതിവ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ അക്കൗണ്ടുകള്‍ക്കും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ലണ്ടനിലെ ഇന്‍ഫര്‍മേഷന്‍ പ്രൈവസി കമ്പനി. ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ അക്കൗണ്ടുകള്‍ക്കെല്ലാം ഈ ഇന്‍ഷ്വറന്‍സ് സര്‍വീസ് ലഭ്യമാകും.

അക്കൗണ്ട് ഹാക്കര്‍മാരില്‍ നിന്നും ഉപഭോക്താക്കളെ രക്ഷിക്കുകയാണ് ഇന്‍ഷ്വര്‍ ചെയ്യുന്നതിലൂടെ ഇവരുടെ ലക്ഷ്യം.

എല്ലാ ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഹാക്കര്‍മാരില്‍ നിന്നും ഭീഷണി നേരിടുമ്പോഴാണ് ഇത്തരത്തിലൊരു ഇന്‍ഷ്വറന്‍സ് സംവിധാനം നടപ്പിലാക്കാന്‍ തങ്ങള്‍ ഒരുങ്ങുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ പ്രൈവസി കമ്പനിയുടെ സിഇഒ ജസ്റ്റിന്‍ ബാസിനി പറഞ്ഞു.

3.99 പൗണ്ടാണ് പ്രതിമാസ ഇന്‍ഷ്വറന്‍സ് തുക. അക്കൗണ്ടിന് വേണ്ട എല്ലാ സുരക്ഷയും ഈ ഇന്‍ഷൂറന്‍സിലൂടെ ലഭ്യമാക്കും.

അതില്‍ നിയമ പരിരക്ഷയും ഉള്‍പ്പെടുന്നു. ഹാക്കിംഗ് മൂലം ഉണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കാനും, കുറ്റകരമായ ഫേസ്ബുക്ക് ട്വിറ്റര്‍ പോസ്റ്റുകളില്‍ നിന്നും ഒഴിഞ്ഞുമാറാനും, അപരനാമത്തില്‍ വരുന്ന ഹാക്കര്‍മാരില്‍ നിന്നും രക്ഷനേടാനും ഈ ഇന്‍ഷ്വറന്‍സ് ഉപഭോക്താക്കള്‍ക്ക് ഉപകാര പ്രദമാകുമെന്ന് ബാസിനി പറയുന്നു.

സംഗതി കൊള്ളാം.. പദ്ധതി പ്രാവര്‍ത്തികമാവുകയാണെങ്കില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ കുറ്റകരമായ പ്രവണതകളെ നേരിടാന്‍ ഓണലൈന്‍ ഉപഭോക്താക്കള്‍ക്ക് ഇത്‌ ഒരു പരിധി വരെ സഹായകരമാകും.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top