അസ്ഥികള്‍ക്ക് ബലവും കരുത്തും നല്‍കാന്‍ പുതു ജീനുകള്‍

Published: September 19, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
bone
Facebook Google +

ധികം കളിച്ചാല്‍ നിന്റെ എല്ലൊടിക്കും എന്ന് തമാശ രൂപേണ ഏവരും  ഉപയോഗിക്കുന്ന ഒരു വാചകമാണ്. എന്നാല്‍ അധികം വൈകാതെ ആ വാചകത്തെ മറവിയിലേക്ക് മാറ്റേണ്ടി വരും. മനുഷ്യന്റെ അസ്ഥികള്‍ക്ക് ബലമേകുന്ന ജീനുകളെ കണ്ടെത്തി വൈദ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടായേക്കാവുന്ന കണ്ടെത്തലില്‍ എത്തി ചേര്‍ന്നിരിക്കുകയാണ് ഗോഥന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍.

മനുഷ്യഅസ്ഥികളെക്കുറിച്ചുള്ള പഠനത്തിനിടെ അസ്ഥികള്‍ക്ക് ബലവും കരുത്തും നല്‍കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ജീന്‍ കണ്ടെത്തിയതായാണ് ഗവേഷണത്തിന് നേത്യത്വം നല്‍കിയ ഗവേഷകന്‍ മാറ്റിയാസ് ലൊറെന്‍ട്‌സണ്‍ പറഞ്ഞു.

‘ഡബ്ലിയുഎന്‍ഡി16′ എന്നാണ് ജീനിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. ചുണ്ടെലികളിലായിരുന്നു പരീക്ഷണം.

ഈ ജീനുകളില്ലാത്ത ചുണ്ടെലികളില്‍ അസ്ഥിയുടെ ബലം 61 ശതമാനത്തോളം കുറവാണെന്നാണ് ഇവരുടെ പരീക്ഷണത്തില്‍ തെളിഞ്ഞത്. പുതിയ കണ്ടുപിടിത്തത്തിലൂടെ അസ്ഥികളുടെ പൊട്ടലിനെ ഫലപ്രദമായി നേരിടുന്ന മരുന്നുകള്‍ നിര്‍മ്മിക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഇടുപ്പുകളിലേയും കൈത്തണ്ടകളിലേയും അസ്ഥികള്‍ ഒടിയുന്നതിന് പ്രധാന കാരണം അസ്ഥികള്‍ കരുത്തേകുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന  കോര്‍ട്ടിക്കല്‍ ബോണുകളെന്ന പേരില്‍ അറിയപ്പെടുന്ന കോശങ്ങളുടെ കുറവാണ്.

കോര്‍ട്ടിക്കള്‍ ബോണുകള്‍ ഉണ്ടാകാന്‍ ലഭ്യമാക്കുന്ന മരുന്നുകളൊന്നും ഫലപ്രദമല്ലെന്നും ഈയൊരു സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഏറെ ഫലപ്രദമാകുമെന്നും ഗവേഷകര്‍ പറയുന്നു.

യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ വന്‍കരകളില്‍ നിന്നുള്ള അമ്പതോളം ഗവേഷകരാണ് പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. പ്ലോസ് ജെനറ്റിക്‌സ് എന്ന മാഗസിനിലാണ് പഠനഫലം പ്രസിദ്ധീകിരിച്ചിരിക്കുന്നത്.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top