ഭാരത് ബന്ദിനും ദേശീയ ഹര്‍ത്താലിനും സമ്മിശ്രപ്രതികരണം
ന്യൂഡല്‍ഹി: ഡീസല്‍വില വര്‍ദ്ധനയിലും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളിലും പ്രതിഷേധിച്ചുള്ള ബിജെപിയുടെ ഭാരത് ബന്ദിനും ഇടത് പാര്‍ട്ടികളുടെ ദേശീയ ഹര്‍ത്താലിനും സമ്മിശ്രപ്രതികരണം. സമരാനുകൂലികള്‍ ഉത്തരേന്ത്യയില്‍ പലയിടത്തും റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി. രണ്ട് പ്രക്ഷോഭങ്ങളില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ബന്ദിന് ഭരണമുന്നണിയിലെ ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പ്രവര്‍ത്തകര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി. ശിവസേന ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഗണേശോത്സവം പ്രമാണിച്ചാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























