സിനിമയ്ക്കു പിന്നാലെ വിവാദ കാര്‍ട്ടൂണ്‍: ഫ്രാന്‍സില്‍ സുരക്ഷ ശക്തം
പാരീസ്: മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് സിനിമയെ ചൊല്ലി ലോകമെങ്ങും പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടയില്‍ ഫ്രഞ്ച് മാസികയില്‍ പ്രവാചകനെ അധിക്ഷേപിച്ചുകൊണ്ട് കാര്‍ട്ടൂണുകള്‍. പ്രതിഷേധം ഭയന്ന് 20 രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളും സ്‌കൂളുകളും അടച്ചിടാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു.
ചാര്‍ലി ഹെബ്‌ഡോ എന്ന മാസികയിലാണ് മുഹമ്മദ്‌നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകള്‍ ഉള്ളത്. മാസികയുടെ കവര്‍ ചിത്രവും ഇതുതന്നെയാണ്. മുമ്പും ഇത്തരത്തില്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഈ മാസിക വിവാദം സൃഷ്ടിച്ചിട്ടുള്ളതാണ്.
പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് മാസികയുടെ പാരീസിലെ ഓഫീസിനു ചുറ്റും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ മുന്‍കരുതലെന്ന നിലയില്‍ 20 രാജ്യങ്ങളിലെ ഫ്രഞ്ച് എംബസ്സികളും, വിദ്യാലയങ്ങളും വെള്ളിയാഴ്ച അടച്ചിടാനും തീരുമാനിച്ചു. മുസ്ലീം രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































