ഡല്‍ഹിയിലേക്ക് വണ്ടികയറുന്ന നമ്മുടെ ചക്കക്കാലം
മലയാളി മറന്നു തുടങ്ങിയ ചക്കയുടെ രുചിപ്പെരുമ ഇനി ഉത്തരേന്ത്യന്‍ അടുക്കളകളിലേക്ക്. ചക്ക ശേഖരിച്ചു ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്ക് കയറ്റി അയക്കുന്ന പദ്ധതിക്ക് ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ തുടക്കം കുറിച്ചു. ഒരു ബോഗി നിറയെ ചക്കകളും വഹിച്ചുള്ള കേരള എക്‌സ്പ്രസ് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
ദക്ഷിണേന്ത്യയിലെ വിവിധ സംഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചക്കയാണ് ഡല്‍ഹിയിലേക്കു കയറ്റി അയയ്ക്കുന്നത്. തമിഴ്‌നാടും കേരളവുമാണ് പ്രധാനമായും ചക്ക ശേഖരിക്കുന്ന ഇടങ്ങള്‍. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് കേരളത്തിലെ പ്രധാന ചക്ക സംഭരണ കേന്ദ്രങ്ങള്‍. രാസവളപ്രയോഗം തീരെയില്ലയെന്നതാണ് ചക്കയെ പ്രിയവിഭവമാക്കുന്നത്.
നാല് ടണ്‍ ചക്കയും നിറച്ചാണ് ആദ്യവണ്ടി ദില്ലിയിലേക്ക് തിരിച്ചത്. ദില്ലിയാത്രയില്‍ ചക്കയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അടുത്ത തവണ ചക്കയുടെ യാത്ര എസിയിലാകും.
ദില്ലിയിലെ പ്രമുഖകമ്പനിയാണ് ചക്കസംഭരണത്തിന് പിന്നില്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
































