ന്യായവിലയില്‍ കണ്ണടയും ലഭ്യമാകും
തിരുവനന്തപുരം: ന്യായവില, കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് പുറകേ സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ കണ്ണടകള്‍ക്കായും ന്യായവില സ്റ്റോര്‍. വിപണി വിലയേക്കാള്‍ അറുപത് ശതമാനം കുറവില്‍ കണ്ണടയും ലെന്‍സും ലഭ്യമാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരത്തെ റീജിയണല്‍ സെന്റര്‍ ഓഫ് ഒഫ്താല്‍മോളജിയിലാണ് കണ്ണടകള്‍ക്കായി പ്രത്യേക ന്യായവില സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡാണ് ന്യായവില സ്റ്റോര്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































