പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇ-മെയില്‍ വഴിയാകുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ മാറ്റം വരുന്നു. ഇനിമുതല്‍ ഇ-മെയില്‍ വഴിയാകും വകുപ്പ് മേധാവികള്‍ പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുമേധാവികള്‍ കാലതാമസം വരുത്തുന്നതിനെതിരെ നിരന്തരം പരാതി ഉയരാറുണ്ട്. ഭരണ സംവിധാനത്തിലെ താളപ്പിഴകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യിക്കുന്നതിലെ കാലതാമസവും ഇതുമൂലമുണ്ടാകുന്നു. ഈ വീഴ്ച മറികടക്കാനാകുമെന്നാണ് പുതിയ ഭരണ പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
മെയിലിനു പുറമെ തപാലിലൂടെയും വകുപ്പു മേധാവികള്‍ ഒഴിവുകള്‍ പി എസ് സി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































