ഇരട്ടപൗരത്വം: പാക് ആഭ്യന്തര മന്ത്രിയെ അയോഗ്യനാക്കി
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് ഉള്‍പ്പെടെ 11 പാര്‍ലമെന്റ് അംഗങ്ങളെ സുപ്രീംകോടതി അയോഗ്യരാക്കി. ഉപരിസഭയായ സെനറ്റില്‍നിന്നാണ് ഇവരെ അയോഗ്യരാക്കിയത്. ഇരട്ട പൗരത്വം ഇല്ലെന്ന് തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇവരെ അയോഗ്യരാക്കിയത്.
റഹ്മാന്‍ മാലിക്കിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നായിരുന്നു ആക്ഷേപം. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് റഹ്മാന്‍ മാലിക്കിന് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടിവരുമെന്നാണ് സൂചന.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































