വഴിപിരിയാനുള്ള ഹസാരെയുടെ തീരുമാനം ഞെട്ടിക്കുന്നത്: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: വഴിപിരിയാനുള്ള അന്നാഹസാരെയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് ഹസാരെ സംഘാംഗമായിരുന്ന അരവിന്ദ് കെജ്‌രിവാള്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പറ്റിയ നല്ല സമയമാണിത്. അന്നാ ഹസാരെ, തങ്ങളെ ഒഴിവാക്കിയെങ്കിലും പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രചോദനം അദ്ദേഹം തന്നെയായിരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന രാഷ്ട്രീയപാര്‍ട്ടിയോട് യോജിക്കില്ലെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത വഴിയിലൂടെ മുന്നോട്ടു പോകുമെന്നും തന്റെ ചിത്രം പ്രചരണത്തിന് ഉപയോഗിക്കരുതെന്നും കെജ്‌രിവാളിനോട് ആവശ്യപ്പെട്ടതായും അണ്ണാ ഹസാരെ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ അത് നടക്കട്ടെ. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാനോ താന്‍ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ 2014ന് മുമ്പെ ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ഹസാരെ ആവശ്യപ്പെട്ടു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































