പാചകവാതകം റെയില്‍ വഴിയാക്കണമെന്ന് കോടതി

Published: September 20, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
High-Court-04
Facebook Google +

കൊച്ചി: പാചകവാതകം നീക്കുന്നത് റെയില്‍ വഴിയാക്കുന്ന കാര്യം പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശം. ഐ ഒ സിക്കാണ് കോടതി ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

ഹൈക്കോടതിയുടേതാണ് നിര്‍ദ്ദേശം.

ഇതിനായി റെയില്‍വേ ട്രാക്ക് ഐ ഒ സിയിലേയ്‌ക്കെത്തിക്കുകയോ ഐ ഒ സി പ്ലാന്റ് ട്രാക്കിനടുത്ത് സ്ഥാപിക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കേണ്ടതാണെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ചാല ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഐ ഒ സിയില്‍ നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നത് പരിഗണിക്കണമെന്നും നഷ്ടപരിഹാരം യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Read more on:  |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top