Stay Connected:

Indiavision Live | Malayalam News Channel

പാര്‍ട്ടി തീരുമാനം മറികടന്ന് നുണപരിശോധനയ്ക്ക് ഹര്‍ജി

വെബ് ഡെസ്‌ക്‌ | Published: September 20, 2012

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി തീരുമാനം മറികടന്ന് ഒരു സിപിഐ(എം) പ്രവര്‍ത്തകന്‍ കൂടി നുണപരിശോധനക്ക് ഹര്‍ജി നല്‍കി. നേരത്തെ അഞ്ച് പ്രതികള്‍ നുണപരിശോധനക്ക് ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പ്രതികള്‍ വ്യക്തമാക്കി. ഇതോടെ പാര്‍ട്ടി അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു.

സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രാദേശിക പ്രവര്‍ത്തകരാണ് ആറ് പേരും. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇവരല്ലെന്നാണ് ബന്ധുക്കളുടെ വാദം. പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് സ്വന്തം നിലയില്‍ കേസ് നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

ബിഎംഎസ് പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട മനോജ്. ആഗസ്ത് 24നാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar