ഡിസംബര്‍ മഞ്ഞില്‍ വിദ്യയ്ക്ക് കല്യാണം

Published: September 20, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Vidya-Roy
Facebook Google +

ന്യൂഡല്‍ഹി: പുറത്തു വരുന്ന സൂചനകള്‍ വിശ്വാസത്തിലെടുക്കാമെങ്കില്‍ ഡിസംബര്‍ മഞ്ഞിന്റെ പന്തലിലാകും ബോളിവുഡിന്റെ പെണ്ണഴകും കരുത്തുമായ അഭിനേത്രി വിദ്യാബാലനും യുടിവി സിഇഒ സിദ്ധാര്‍ത്ഥ് റോയ്  കപൂറുമായുള്ള വിവാഹം. കഴിഞ്ഞവര്‍ഷമാണ് വിദ്യാ ബാലന്‍ സിദ്ധാര്‍ത്ഥുമായുള്ള ബന്ധം പരസ്യമാക്കുന്നത്.

മുംബൈ കടലോരത്ത് ഇരുവരും ചേര്‍ന്ന് ആഡംബര വീട് സ്വന്തമാക്കിയത് വിവാഹമടുത്തെന്ന സൂചനയായാണ് സിനിമലോകം അടക്കം പറയുന്നത്. ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും അടുത്ത വൃത്തങ്ങളില്‍ നിന്നുമാണ് ഇരുവരുടെയും വിവാഹം ഡിസംബറിലുണ്ടാകുമെന്ന് പുറത്തായത്.

സെയ്ഫ്-കരീന വിവാഹത്തിനു പിന്നാലെ മറ്റൊരു താരവിവാഹത്തിനു കൂടി ബോളിവുഡ് തയാറെടുക്കുന്നു. വിവാഹദിനം മാറ്റിമാറ്റിപ്പറയുന്ന സെയ്ഫ്-കരീന ശീലം വിദ്യയും ആവര്‍ത്തിക്കുമോയെന്നതാണ് ഇനിയറിയേണ്ടത്.

Read more on:  |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top