Stay Connected:

Indiavision Live | Malayalam News Channel

ജെഎന്‍യുവിലെ മാട്ടിറച്ചി ഭക്ഷ്യമേളയ്ക്ക് വിലക്ക്

വെബ് ഡെസ്‌ക്‌ | Published: September 20, 2012

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടത്താനിരുന്ന പന്നി, മാട്ടിറച്ചി ഭക്ഷ്യോത്സവത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ക്യാമ്പസ്സിലെ ന്യൂ മെറ്റീരിയലിസ്റ്റ് എന്ന വിദ്യാര്‍ത്ഥി സംഘടനയാണ് സെപ്റ്റംബര്‍ 28ന് ഭക്ഷ്യോത്സവം നടത്താനിരുന്നത്. രാഷ്ട്രീയ ഗോരക്ഷാസേനയുടെ ഹര്‍ജിയിലാണ് നടപടി.

വളര്‍ത്തുമൃഗ സംരക്ഷണ നിയമ പ്രകാരം മാട്ടിറച്ചി വില്‍ക്കുന്നതും സൂക്ഷിച്ചുവെയ്ക്കുന്നതും 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നാണ് ഗോ രക്ഷാ സേന വാദിച്ചത്. എന്നാല്‍ എന്ത് ഭക്ഷിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ഭക്ഷ്യമേളയുടെ സംഘടകരുടെ വാദം.

ബിജെപിയും എബിവിപിയും ഭക്ഷ്യമേളയെ എതിര്‍ത്തു.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar