ആഫ്രോ-അമേരിക്കന്‍ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആഫ്രോ അമേരിക്കക്കാരായ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റ് പക്ഷം. പ്രസിഡന്റിനുള്ള ഇവരുടെ പിന്തുണയില്‍ കുറവുണ്ടാകുമോ എന്ന് ഒബാമയുടെ തെരഞ്ഞെടുപ്പ് സംഘം ഭയപ്പെടുന്നു. ഒക്‌ടോബര്‍ ആദ്യവാരമാണ് വോട്ടര്‍ രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കുന്നത്.
കടുത്ത തൊഴിലില്ലായ്മയും സ്വവര്‍ഗാനുരാഗ വിവാഹത്തിനുള്ള പിന്തുണയും ഒബാമയ്ക്കുള്ള ആഫ്രോ-അമേരിക്കന്‍ പിന്തുണയില്‍ കുറവുവരുത്തിയേക്കും. സ്വവര്‍ഗ വിവാഹത്തിനുള്ള ഒബാമയുടെ പിന്തുണയ്‌ക്കെതിരെ പല സംസ്ഥാനങ്ങളിലെയും ആഫ്രോ-അമേരിക്കക്കാരായ പുരോഹിതന്മാര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ ഒബാമയെ തള്ളില്ലെന്നാണ് ഡമോക്രാറ്റുകളുടെ പ്രതീക്ഷ.
2008ല്‍ ആഫ്രോ-അമേരിക്കന്‍ സമൂഹത്തിന്റെ 95 ശതമാനം വോട്ടും ലഭിച്ചത് ബറാക് ഒബാമയ്ക്കാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































