ഭര്‍ത്താവ് സ്വന്തം അച്ഛനാണെന്നത് തിരിച്ചറിഞ്ഞത് വാര്‍ദ്ധക്യത്തില്‍!
ന്യൂയോര്‍ക്ക്: സ്വന്തം ഭര്‍ത്താവ് തന്റെ അച്ഛനാണെന്ന് തിരിച്ചറിയുക. അമേരിക്കയില്‍ നിന്നാണ് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഓഹിയോയിലെ അറുപതുകാരിയായ വലേറിയ സ്പുറില്ലാണ് തന്റെ ജീവിതത്തിലെ ആരേയും ഞെട്ടിപ്പിക്കുന്ന ഏട് വെളിപ്പെടുത്തിയത്. ഭര്‍ത്താവ് പേര്‍സി സ്പുറില്‍ മരിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വലേറിയ സ്വന്തം അമ്മാവനില്‍ നിന്നും സത്യം തിരിച്ചറിയുന്നത്.
ഇക്കാര്യം രഹസ്യമായി വക്കൊതെ പൊതുജനമധ്യത്തില്‍ തുറന്നു പറയാന്‍ മടിയില്ല വലേറിയക്ക്.
ജീവിതത്തില്‍ ഇത്തരം പ്രതിബന്ധങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രചോദനമാകുന്നതാണ് തന്റെ ജീവിതമെന്ന് വലേറിയ പറയുന്നു. ആര്‍ക്കും വരാത്ത ഗതികേടിലൂടെ തനിക്ക് കടന്നുപോകാനായെങ്കില്‍ മറ്റുള്ളവര്‍ക്ക് മറ്റ് പല പ്രശ്‌നങ്ങളെ തരണം ചെയ്ത് ജീവിക്കാനാകുമെന്നും വലേറിയ പറയുന്നു.
വലേറിയയുടെ അച്ഛന് 15 വയസുള്ളപ്പോളാണ് അമ്മയെ കണ്ടുമുട്ടുന്നത്.
ഇരുവര്‍ക്കും എത്ര കുട്ടികള്‍ ഉണ്ടെന്ന് വ്യക്തമല്ലെങ്കിലും തനിക്ക് അഞ്ച് സഹോദരങ്ങള്‍ ഉണ്ടെന്നാണ് ഓര്‍മ്മയില്‍ നിന്നും വലേറിയ പറയുന്നത്. വലേറിയക്ക് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ വലേറിയ മുത്തശ്ശിയുടെ കൂടെയായിരുന്നു. ഒമ്പതാം വയസ്സിലാണ് വലേറിയ തന്റെ കുടുംബത്തെ പറ്റി കൂടുതലായി അറിയുന്നത്.
തന്റെ അച്ഛനെന്ന് ഇത്രനാളും കരുതിപോന്നയാള്‍ തന്റെ മുത്തച്ഛനാണെന്ന സത്യവും കുടുംബ സുഹൃത്തെന്ന പേരില്‍ സ്വയം പരിചയപ്പെടുത്തിയ സ്ത്രീ തന്റെ അമ്മയുമാണെന്ന സത്യവും വലേറിയ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ വാര്‍ത്തകളെല്ലാം തന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെങ്കിലും തന്റെ കുട്ടികള്‍ ഇത് അറിയണമെന്ന നിര്‍ബന്ധമുണ്ടെന്ന് വലേറിയ പറയുന്നു. ഡിഎന്‍എ ടെസ്റ്റ് വഴി 2004ലാണ് വലേറിയ തന്റെ ഭര്‍ത്താവിന്റെ മറ്റൊരു ‘വ്യക്തിത്വ’ത്തെ തിരിച്ചറിഞ്ഞത്. 1998ല്‍ ഭര്‍ത്താവ് മരണമടയുകയും ചെയ്തു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































