ലാന്‍ഡ്‌ലൈനില്‍ വീഡിയോ കോള്‍ സൗകര്യവുമായി ബിഎസ്എന്‍എല്‍

Published: September 21, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
bsnl
Facebook Google +

ന്യൂഡല്‍ഹി: ടെലികോം രംഗത്തെ കിടമത്സരങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ലാന്‍ഡ്‌ലൈന്‍ ഫോണുകളില്‍ വീഡിയോ കോള്‍ സൗകര്യവുമായി ബിഎസ്എന്‍എല്‍ രംഗത്ത്. സിസ് ഇന്‍ഫോസിസ്റ്റവുമായി കൈകോര്‍ത്താണ് പുതിയ ഫോണുകളുമായി ബിഎസ്എന്‍എല്‍ വരുന്നത്. ആദ്യഘട്ടത്തില്‍ പൊതുടെലിഫോണ്‍ ബൂത്തുകളില്‍ ലഭ്യമാക്കുന്ന പുതിയ ഫോണില്‍ വീഡിയോ കോള്‍ നടത്താന്‍ കമ്പ്യൂട്ടറിന്റെ സഹായം വേണ്ടെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു. എല്ലാതരത്തിലുള്ള ഫോണുകളിലേക്കും ഈ ഫോണ്‍ ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്യാം.

ലാന്‍ഡ്‌ലൈന്‍ ഫോണുകളില്‍ നിന്നാണ് ബിഎസ്എന്‍എലിന് ഏറ്റവുമധികം വരുമാനം ലഭിക്കുകയെന്നും അതിനാല്‍ വരുമാന വര്‍ധന ലക്ഷ്യം വെച്ചാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 700 ഫോണുകളാണ് പുറത്തിറക്കുറന്നത്.

45 സെക്കന്റിന് മൂന്ന് രൂപയാണ് ബിഎസ്എന്‍എല്‍ പുതിയ വിഡീയോ കോള്‍ സംവിധാനത്തിന് ഈടാക്കുന്ന നിരക്ക്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനം ഫോണ്‍ബൂത്ത് നോക്കി നടത്തുന്നയാള്‍ക്ക് ലഭിക്കും.

രാജ്യത്തെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിടവ് പരഹരിക്കാന്‍ ഈ ഫോണ്‍ സംവിധാനത്തിന് കഴിയുമെന്നാണ് ബിഎസ്എന്‍എല്‍ അധികൃതരുടെ പ്രതീക്ഷ. ഭാവിയില്‍ ജോലിക്കായുള്ള അഭിമുഖങ്ങള്‍ക്കും, ടെലി-മെഡിസിനും ടെലി-എഡുക്കേഷനും ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും അധികൃതര്‍ പറഞ്ഞു.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top