ബോളിവുഡിലെ ‘കിംഗ് ഖാന്‍’ ഇനി സല്മാന്
ബോളിവുഡിലെ കിങ് ഖാന്‍ എന്ന പേരിനുള്ള അര്‍ഹത ഷാരൂഖിന് നഷ്ടപ്പെടുകയാണോ? ആദായ നികുതി നല്‍കുന്ന കണക്കു വെച്ചു നോക്കിയാല്‍ കിങ് ഖാനാണ് പദവിക്ക് അര്‍ഹന്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂലായ് -സപ്തംബര്‍ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം അധിക നികുതി മുന്‍കൂറായി സല്‍മാന്‍ നല്‍കിക്കഴിഞ്ഞു.
ദബാങ്, റെഡി, ബോഡിഗാര്‍ഡ്, ഏക് ഥാ ടൈഗര്‍എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയതാണ് സൂപ്പര്‍ താരത്തിന്റെ വരുമാനം വര്‍ധിപ്പിച്ചത്.
ഇവയില്‍ ഏക് ഥാ ടൈഗര്‍ മാത്രമാണ് ഈ വര്‍ഷം റിലീസായത്. എന്നിട്ടും സപ്തംബറില്‍ അവസാനിക്കുന്ന പാദത്തിലേക്ക് സല്‍മാന്‍ മുന്‍കൂര്‍ നികുതിയായി ഒടുക്കിയത് എട്ടു കോടി രൂപ. കഴിഞ്ഞ തവണ ഒടുക്കിയ അഞ്ചു കോടിയുടെ സ്ഥാനത്താണിത്. ഇതോടെ ബോളിവുഡിലെ ഏറ്റവും വലിയ നികുതി ദായകന്‍ എന്ന സ്ഥാനം സല്‍മാന് സ്വന്തമായി.
ഹൗസ്ഫുള്‍ -സെക്കന്‍ഡ്, റൗഡി റാത്തോര്‍ എന്നിവയിലൂടെ ഈ വര്‍ഷം തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച അക്ഷയ് കുമാറാണ് നികുതി ദായകരുടെ പട്ടികയില്‍ രണ്ടാമത്. അക്ഷയ്കുമാര്‍ ഏഴര കോടി രൂപ മുന്‍കൂര്‍ നികുതി നല്‍കി.
കഴിഞ്ഞ വര്‍ഷം അദ്ദേഹം നല്‍കിയ നികുതി അഞ്ചു കോടി രൂപ.
ഈ വര്‍ഷം ഒരു ചിത്രം പോലും പുറത്തിറങ്ങിയില്ലെങ്കിലും ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് നികുതിദായകരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം നല്‍കിയ പോലെ അഞ്ചു കോടി രൂപ തന്നെ അദ്ദേഹം ഇക്കുറി മുന്‍കൂര്‍ നികുതിയായി നല്‍കി. മുതിര്‍ന്ന താരം അമിതാഭ് ബച്ചനും മുന്‍കൂര്‍ നികുതിയായി നല്‍കിയത് അഞ്ചു കോടി രൂപ തന്നെ. 2011ല്‍ ബച്ചന്‍ നല്‍കിയത് 1.14 കോടി രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ സീനിയര്‍ ബച്ചന്റെ വരുമാനം ഇരട്ടിയിലേറെ വര്‍ധിച്ചിരിക്കുന്നു.
നായികമാരില്‍ ഇപ്പോഴും ഏറ്റവും വലിയ നികുതിദായക ഐശ്വര്യ റായ് ബച്ചന്‍ തന്നെ.
പ്രസവവുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും ബച്ചന്‍ കുടുംബത്തിന്റെ മരുമകള്‍ മൂന്നു കോടി രൂപ മുന്‍കൂര്‍ നികുതി നല്‍കി. കഴിഞ്ഞ വര്‍ഷം അവര്‍ നല്‍കിയത് 1.10 കോടി മാത്രം. 2.60 കോടി രൂപ നികുതി നല്‍കിയ കത്രീന കൈഫാണ് പട്ടികയില്‍ രണ്ടാമത്. കരീന കപൂര്‍ 2.20 കോടിയുമായി മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























