Stay Connected:

Indiavision Live | Malayalam News Channel

കൂടംകുളത്ത് ഇന്ധനംനിറയ്ക്കല്‍; സമരക്കാര്‍ തുറമുഖം ഉപരോധിച്ചു

വെബ് ഡെസ്‌ക്‌ | Published: September 22, 2012

ചെന്നൈ: കൂടംകുളം ആണവനിലയത്തിലെ ആദ്യറിയാക്ടറില്‍ ഇന്ധനം നിറയ്ക്കല്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭകര്‍ ഇന്ന് തൂത്തുക്കുടി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പ്രധാന തുറമുഖങ്ങള്‍ ഉപരോധിച്ചു. സമരസമിതി നേതാവ് എസ് പി ഉദയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൂത്തുക്കുടി, കന്യാകുമാരി, നാഗപട്ടണം, രാമേശ്വരം തുടങ്ങി തമിഴ്‌നാടിന്റെ തീരമേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. ക്രിസ്തീയ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയും ഉപവാസ സമരവും നടന്നു. തൂത്തുക്കുടിയില്‍ ആയിരത്തിലേറെ വരുന്ന സമരക്കാര്‍ തുറമുഖം ഉപരോധിച്ചതിനെ തുടര്‍ന്ന് കപ്പല്‍ചാല്‍ അടച്ചിട്ടു. ചെന്നൈ മുതല്‍ തൂത്തുക്കുടി വരെ പ്രതിഷേധക്കാര്‍ മനുഷ്യചങ്ങലയും തീര്‍ത്തു.

ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഇന്ധനം നിറയിക്കലിന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ ബുധനാഴ്ച മുതലാണ് 1000 മെഗാവാട്ട് ഉത്പാദന ക്ഷമതയുള്ള കൂടംകുളത്തെ ആദ്യ റിയാക്ടറില്‍ സമ്പുഷ്ട യുറേനിയം നിറച്ചു തുടങ്ങിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധത്തിലേക്കു കടക്കാനാണ് സമരസമിതിയുടെ തീരുമാനം.

പ്രശ്‌നങ്ങളെല്ലാം മറികടന്ന് ആദ്യ റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം ഉടനാരംഭിക്കുമെന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നതിന്റെ തെളിവാണ് കൂടംകുളത്തെ ഇന്ധന നിറയ്ക്കല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗനിക്കുന്നതിനു പിന്നില്‍.

 

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar