എയര്‍ ഇന്ത്യ രാജ്യാന്തര സര്‍വ്വീസുകള്‍ വീണ്ടും റദ്ദാക്കി
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കൂടുതല്‍ രാജ്യാന്തര സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഹജ്ജ് സര്‍വ്വീസുകള്‍ക്കെന്ന കാരണം പറഞ്ഞാണ് സര്‍വ്വീസ് വെട്ടിച്ചുരുക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള 36 സര്‍വ്വീസുകളില്‍ അവശേഷിക്കുന്നത് എട്ട് സര്‍വ്വീസുകള്‍ മാത്രമാണ്.
വ്യോമയാനമന്ത്രി അജിത് സിംഗ് സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ സൗകര്യത്തിനായി നടത്തിയ നീക്കമാണ് പ്രവാസി മലയാളികളുടെ യാത്ര ദുരിതത്തിലാക്കിയത്. ഒക്ടോബറില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനായി ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിനു വേണ്ടിയാണ് സര്‍വ്വീസ് പുനക്രമീകരിച്ചത്. അടുത്ത മാസം 12 വരെ നിയന്ത്രണം തുടരും.
മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് റദ്ദാക്കുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. എയര്‍ ഇന്ത്യയുടെ അനാസ്ഥയെ തുടര്‍ന്ന് യാത്രക്കാരും എയര്‍ ഇന്ത്യ മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കം പതിവാവുകയാണ്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ വിമാനമാണ് ഇന്ന് യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കിയത്. രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാര്‍ അറിയുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
































