ബംഗാളില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി വച്ചു

Published: September 22, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
writers
Facebook Google +

കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചു. ക്യാബിനറ്റ് റാങ്കിലുള്ള 2 പേരടക്കം 6 മന്ത്രിമാരാണ് രാജിവച്ചത്. സര്‍ക്കാരിനുള്ള പിന്തുണയും കോണ്‍ഗ്രസ് പിന്‍വലിക്കും. ഇതോടെ ബംഗാള്‍ നിയമസഭയില്‍ സിപിഐ(എം)നെക്കാള്‍ വലിയ ഒറ്റകക്ഷിയാകും കോണ്‍ഗ്രസ്.

ജലസേചനവകുപ്പു മന്ത്രി മാനസ് ഭുനിയയുടെ നേതൃത്വത്തില്‍ വൈകിട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിയെക്കാണ്ടാണ് മന്ത്രിസംഘം രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ എം കെ നാരായണനെക്കണ്ട് ഔദ്യോഗികമായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിക്കും.

ബംഗാളില്‍ ഭരണത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ കേന്ദ്രത്തില്‍ കൂടുതല്‍ സ്ഥാനമാനങ്ങളാണ് ബംഗാള്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. കേന്ദ്രമന്ത്രിസ്ഥാനവും സംഘടനപദവികളും ഉള്‍പ്പെടെയുള്ള ആവശ്യമുന്നയിച്ച് സംസ്ഥാന ഘടകം സോണിയ ഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്.

184 അംഗങ്ങളുള്ള തൃണമൂലിന് കോണ്‍ഗ്രസിന്റെ പിന്‍മാറ്റം ചെറു ചലനം പോലും സൃഷ്ടിക്കില്ല. പക്ഷെ സിവിഐ(എം)ന് മുഖ്യപ്രതിപക്ഷസ്ഥാനം നഷ്ടമാകും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top