ബംഗാളില്‍ തൃണമൂല്‍-സിപിഐ(ഐം) സംഘര്‍ഷം; ഒരു മരണം
ബര്‍ദ്വാന്‍: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഐ(എം) പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി കൈത്തി ബസാറിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ബര്‍ദ്വാന്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 20പേരെ പോലീസ് അറസ്റ്റ് ചെയ്തു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































