Stay Connected:

Indiavision Live | Malayalam News Channel

ഭൂപതിയുടേയും ബൊപ്പണ്ണയുടേയും വിലക്കിന് സ്റ്റേ

വെബ് ഡെസ്‌ക്‌ | Published: September 22, 2012 Change Font size: (+) | (-)

ബംഗളൂരു: ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണയ്ക്കും രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ നടപടിക്ക് സ്റ്റേ. കര്‍ണാടക ഹൈക്കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. വിലക്കിനെതിരെ താരങ്ങള്‍ ഹൈക്കോടതയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കോടതി ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന് നോട്ടീസ് അയച്ചു.

കഴിഞ്ഞ പതിനാറിനാണ് ഭൂപതിയേയും ബൊപ്പണ്ണയേയും ടെന്നീസ് മത്സരങ്ങളില്‍ നിന്നും വിലക്കാന്‍ ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ തീരുമാനിച്ചത്. ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നില്ല.

എന്നാല്‍ അസോസിയേഷന്‍ നടപടിക്കെതിരെ ഭൂപതി രംഗത്തെത്തിയിരുന്നു. നടപടി പ്രതികാരേച്ഛയോടെയാണെന്നായിരുന്നു ഭൂപതി പ്രതികരിച്ചത്.

ലണ്ടന്‍ ഒളിംപിക്‌സില്‍ ലിയാണ്ടര്‍ പേസിനൊപ്പം കളിക്കാന്‍ ഇരുവരും തയാറാകാത്തതു കാരണം ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ട് ഡബിള്‍സ് ടീമിനെ വിടാന്‍ ആള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ നിര്‍ബന്ധിതമായിരുന്നു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar