സഹീര്‍ ഇന്ത്യന്‍ ബോളിംഗിലെ സച്ചിന്‍: ധോണി
കൊളംബോ: ഫാസ്റ്റ് ബോളര്‍ സഹീര്‍ ഖാന്‍ ഇന്ത്യന്‍ ബോളിംഗിലെ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. സഹീര്‍ ഖാന്റെ മോശം ഫോമിനെ പരമാര്‍ശിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോഴാണ് ധോണിയുടെ പ്രതികരണം.
ഇന്ത്യന്‍ ബോളിംഗിനെ നയിക്കുന്ന സച്ചിനാണ് സഹീര്‍ ഖാന്‍. ഇന്ത്യന്‍ ബോളിംഗിനെ സഹീര്‍ നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സഹീറിന് കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അദ്ദേഹം അതിനെയെല്ലാം മറിക്കടന്ന് മികച്ച ഫോമിലെത്തുമെന്ന പ്രതീക്ഷയും ധോണി പ്രകടിപ്പിച്ചു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തില്‍ ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് ധോണി വ്യക്തമാക്കി. സഹീര്‍ അടുത്ത മാച്ചില്‍ ടീമില്‍ ഇടം പിടിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഈ ഉത്തരം. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. മത്സരത്തിന്റെ വേണ്ട ടീം ഘടന ആശ്രയിച്ചായിരിക്കും ടീമിനെ തെരഞ്ഞെടുക്കുകയെന്നും ധോണി പറഞ്ഞു.
ട്വന്റി-20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ അഫ്ഗാനോട് മത്സരിച്ച് നിറംകെട്ട ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























