നമ്പി നാരായണനായി മോഹന്‍ലാലെത്തുന്നു

Published: September 22, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Mohanlal
Facebook Google +

ചാരവൃത്തി ആരോപിച്ച് വര്‍ഷങ്ങളോളം ക്രൂശിതനായി കഴിഞ്ഞ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനായി മോഹന്‍ലാല്‍ സ്‌ക്രീനില്‍. എഴുത്തുകാരനും ബോളിവുഡ് സംവിധായകനുമായ ആനന്ദ് നാരായണന്‍ മഹാദേവന്‍ ആദ്യമലയാള ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാക്കുന്നത്. വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്ന സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് സംവിധായകന്‍.

‘ദ വിച്ച് ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി പുറത്തിറങ്ങും. നിരവധി രാജ്യാന്തരപുരസ്‌കാരങ്ങള്‍ നേടിയ ‘മി സിന്ധുതായ് സപ് കാല്‍’, ‘റെഡ് അലര്‍ട്ട് ‘എന്നീ ചിത്രങ്ങളുടെ സംവിധായകനായ ആനന്ദ് അഭിനേതാവ് കൂടിയാണ്.

വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നിരവപരാധിത്വം തെളിയിക്കപ്പെട്ട നമ്പിനാരായണനായുള്ള വേഷപകര്‍ച്ച മോഹന്‍ലാലിന് കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top