Stay Connected:

Indiavision Live | Malayalam News Channel

പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി

വെബ് ഡെസ്‌ക്‌ | Published: September 22, 2012

ന്യൂഡല്‍ഹി: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തി. കേന്ദ്രസര്‍ക്കാരിന് ആവശ്യമായ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി രാഷ്ട്രതിയെ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുടങ്ങിയ കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. രാഷ്ട്രീയ സാഹചര്യവും കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയും ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.

ഇതിനിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി സി പി ജോഷിക്ക് റെയില്‍ വകുപ്പിന്റെ അധികചുമതല നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുകുള്‍ റോയ് രാജിവച്ചതിനാലാണ് അധിക ചുമതല.

ഉടന്‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭ പുന:സംഘടനയില്‍ പുതിയ റെയില്‍വെ മന്ത്രി അധികാരമേല്‍ക്കുന്നതു വരെ സി പി ജോഷി ചുമതലയില്‍ തുടരും. ജയറാം രമേഷ്, ഗുലാം നബി ആസാദ് എന്നിങ്ങനെ പല പേരുകള്‍ റയില്‍ മന്ത്രിപദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഏറ്റവുമൊടുവില്‍ നിലവിലെ റയില്‍ മന്ത്രി മുനിയപ്പയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

ഇതേസമയം ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി അറിയിച്ചു.

പുറത്ത് നിന്ന് പിന്തുണക്കുന്ന എസ്പിയുടെ ഈ നിലപാട് യുപിഎ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar