വിമാനം റദ്ദാക്കല്‍: പ്രധാനമന്ത്രിയെ പ്രതിഷേധമറിയിക്കുമെന്ന് വലാര്‍ രവി
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ കൂടുതല്‍ രാജ്യാന്തര സര്‍വ്വീസുകള്‍ റദ്ദാക്കിയതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി വലാര്‍ രവി. എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിന് ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ഇന്ത്യ കേരളത്തോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് മന്ത്രി കെ സി ജോസഫ് പ്രതികരിച്ചു. വ്യോമയാന മന്ത്രി അജിത്ത് സിംഗിന് പ്രാദേശിക താല്‍പര്യം മാത്രമാണുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഹജ്ജ് സര്‍വ്വീസുകള്‍ക്കെന്ന കാരണം പറഞ്ഞാണ് എയര്‍ ഇന്ത്യയുടെ രാജ്യാന്തര സര്‍വ്വീസുകള്‍ വെട്ടിചുരുക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് നിന്നുള്ള 36 സര്‍വ്വീസുകളില്‍ അവശേഷിക്കുന്നത് എട്ടു സര്‍വ്വീസുകള്‍ മാത്രമാണ്.
വ്യോമയാനമന്ത്രി അജിത് സിംഗ് സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ സൗകര്യത്തിനായി നടത്തിയ നീക്കമാണ് പ്രവാസി മലയാളികളുടെ യാത്ര ദുരിതത്തിലാക്കിയത്. ഒക്ടോബറില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനായി ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിനു വേണ്ടിയാണ് സര്‍വ്വീസ് പുനക്രമീകരിച്ചത്. അടുത്ത മാസം 12 വരെ നിയന്ത്രണം തുടരും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































