ഇസ്രയേലുമായി യുദ്ധമുറപ്പെന്ന് ഇറാന്‍ കമാന്‍ഡര്‍
ദുബായ്: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് ഇറാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണമുണ്ടാകുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെ അക്രമം ഉറപ്പായും പ്രതീക്ഷിക്കുന്നതായി ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കമാന്റര്‍ മുഹമ്മദ് അലി ജഫാരി.ആക്രമണമെന്ന ഇസ്രയേലിന്റെ നിലപാട് ഇസ്ലാമിനോടുള്ള ശത്രുതയില്‍ നിന്നുണ്ടാകുന്നതാണെന്നും ശക്തമായി പ്രതിരോധിക്കാനുള്ള സന്നാഹങ്ങളൊരുക്കുകയാണെന്നും ജഫാരി വ്യക്തമാക്കി.‘ഇസ്രയേലുമായി യുദ്ധം ഉറപ്പാണ്, അത് എപ്പോള്‍ എങ്ങനെയെന്നു മാത്രമെ അറിയാനുള്ളു’ അദ്ദേഹം പറഞ്ഞു.
യുദ്ധമെന്ന ആശയത്തിലൂന്നിയല്ല ആണവപരീക്ഷണങ്ങള്‍ നടത്തുന്നതെന്നും സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അതെന്നുമാണ് ഇറാന്റെ വാദം. എന്നാല്‍ ആണവനീക്കം തുടര്‍ന്നാല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന നിലപാടിലാണ് ഇസ്രയേല്‍.
1981ല്‍ ഇറാഖിലെ ആണവ റിയാക്ടര്‍ ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്തിരുന്നു. സിറിയയിലും സമാനനീക്കം 2007ല്‍ ഇസ്രയേല്‍ നടത്തിയിരുന്നു. അക്രമമാണ് തീരുമാനമെങ്കില്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലുള്‍പ്പെടെ തിരിച്ചടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































