Stay Connected:

Indiavision Live | Malayalam News Channel

മരുന്നുകള്‍ കെട്ടികിടക്കുന്നതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം

വെബ് ഡെസ്‌ക്‌ | Published: September 22, 2012

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനിലെ സ്റ്റോര്‍ റൂമില്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക  അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

നേരത്തെ മെഡിക്കല്‍ സ്‌റ്റോര്‍ റൂമില്‍ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ കെട്ടിക്കിടക്കുന്ന വാര്‍ത്ത ഇന്ത്യാവിഷന്‍ പുറത്തുവിട്ടിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ മരുന്ന് എടുക്കാത്തതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം. 7 കോടി വിലവരുന്ന മരുന്നാണ് ഇവിടെയുള്ളത്. ജില്ലാതാലൂക്ക് ആശുപത്രികളിലേക്ക് മരുന്നുകള്‍ യഥാസമയം കൊണ്ടുപോകാറുണ്ടെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് ഇക്കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് ശതമാനം മാത്രമാണ് കൊണ്ടുപോയത്.

മരുന്നുകമ്പനികളെ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ ഒത്തുകളിക്കുകയാണെന്നും സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് മെഡിക്കല്‍ സ്‌റ്റോര്‍ റൂം സന്ദര്‍ശിച്ച എംഎല്‍എമാരായ വിഎസ് സുനില്‍കുമാറും കെ വി അബ്ദുള്‍ ഖാദറും ആവശ്യപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ഡിഎംഇയെ ചുമതലപ്പെടുത്തിയത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar