ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 32 റണ്‍സ് വിജയം

Published: September 22, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
south-africa-e1348323561149
Facebook Google +

കൊളംബോ: മഴ തടസ്സപ്പെടുത്തിയതിനാല്‍ ഏഴ് ഓവറായി വെട്ടിചുരുക്കിയ ട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 32 റണ്‍സ് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയംലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് നിശ്ചിത ഏഴ് ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ തുടരെ തുടരെ നഷ്ടപ്പെട്ടതാണ് ശ്രീലങ്കയ്ക്ക് വിനയായത്.

13 റണ്‍സ് വീതം എടുത്ത ദില്‍ഷന്‍ മുനവീരയും ക്യാപ്റ്റന്‍ സങ്കക്കാരയും മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഓപ്പണര്‍മാരായ ജയവര്‍ധന 4ഉം, തിലകരത്‌ന അക്കൗണ്ട് തുറക്കാതെയും പുറത്തായി.

രണ്ട് വിക്കറ്റ് എടുത്ത ഡെയില്‍ സ്റ്റൈയിന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് 78 റണ്‍സ് എടുത്തത്. 13 പന്തില്‍ 30 റണ്‍സ് എടുത്ത എബി ഡി വില്ല്യേഴ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹാഷിം അംല 16ഉം ഫാഫ് ദു പ്ലസിസ് 13ഉം റണ്‍സെടുത്തു.

നേരത്തെ തന്നെ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും സൂപ്പര്‍ എട്ടില്‍ കടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top