Stay Connected:

Indiavision Live | Malayalam News Channel

ഇനി ട്വിറ്ററില്‍ നിന്ന് പഴയ പോസ്റ്റുകളും ലഭ്യമാകും

വെബ് ഡെസ്‌ക്‌ | Published: September 22, 2012

ട്വിറ്ററിലെ നിങ്ങളുടെ പൂര്‍വ്വകാല ജീവിതം ഓര്‍മ്മിച്ചെടുക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അതിനായി അവസരമൊരുക്കുകയാണ് ട്വിറ്റര്‍. പണ്ട് ട്വീറ്റ് ചെയ്ത പോസ്റ്റുകള്‍ വീണ്ടും ലഭിക്കാന്‍ വഴിയില്ലെന്ന ട്വിറ്റര്‍ ഉപഭോക്താക്കളുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് പഴയ ട്വീറ്റുകള്‍ തിരികെ ലഭിക്കത്തകവിധം ട്വിറ്ററില്‍ പരിഷ്‌കാരം വരുത്തുന്നത്.

ഇതുപ്രകാരം ഉപഭോക്താവിന് താന്റെ പഴയ ട്വീറ്റുകള്‍ ഇനിമുതല്‍ ട്വിറ്റര്‍ താളില്‍ നിന്നും ചികഞ്ഞെടുക്കാന്‍ സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം ലഭ്യമാക്കുമെന്ന് ട്വിറ്റര്‍ സിഇഒ ഡിക്ക് കൊസ്‌റ്റോളൊ അറിയിച്ചു.

നിലവില്‍ ഈ സംവിധാനം തേര്‍ഡ് പാര്‍ട്ടി ഉപഭോക്താക്കള്‍ വഴി ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ലഭ്യമാക്കുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ ചില നിബന്ധനങ്ങള്‍ നിഷ്‌കര്‍ച്ചിട്ടുണ്ട്. പഴയ 3200 ട്വീറ്റുകള്‍ മാത്രമേ ഒരേ സമയം ലഭ്യമാകൂ. എന്നാല്‍ വര്‍ഷാവസാനം പുതിയ ടൂള്‍ ട്വിറ്ററില്‍ ലഭ്യമാക്കുന്നതോടെ തിരിച്ചെടുക്കാവുന്ന ട്വിറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കും.

അതേസമയം ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുന്ന പഴയ പ്രധാനപ്പെട്ട വാര്‍ത്തകളും ലൈവ് പോള്‍സും, ലൈവ് ഇവന്റ്‌സും സമാന്തര രീതിയില്‍ വന്‍തോതില്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

 

Topics: |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar