ബോളിവുഡ് ചിത്രം ‘ബര്‍ഫി’ ഓസ്‌കാറിന്
ബോളിവുഡ് ചിത്രം ‘ബര്‍ഫി’ക്ക് ഓസ്‌കാര്‍ നാമനിര്‍ദേശം. ഓസ്‌കാറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ് ചിത്രം. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ബര്‍ഫി മത്സരിക്കുക. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തില്‍ റണ്‍ബീര്‍ കപൂറും പ്രിയങ്കാ ചോപ്രയുമാണ് നായക-നായിക വേഷങ്ങളില്‍.
‘റോക്ക്സ്റ്റാറി’ലൂടെ ഷുഭിതയൗവനത്തിന്റെ പ്രതിനിധിയായി തിരശീലയ്ക്ക് മുന്നിലെത്തിയ റണ്‍ബീര്‍ കപൂറിന്റെ ചലച്ചിത്രജീവിതത്തിലെ നിര്‍ണായക വേഷമാണ് ബര്‍ഫിയിലേത്. ഊമയുടെ കഥാപാത്രത്തിലാണ് ചിത്രത്തില്‍ റണ്‍ബീര്‍. പ്രിയങ്ക ഊമയും ബുദ്ധിയ്ക്ക് സിഥിരതയില്ലാത്തതുമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരം ഇല്ല്യാനയും ബര്‍ഫിയില്‍ വ്യത്യസ്ത വേഷത്തിലുണ്ട്.
1970കാലഘട്ടത്തില്‍ നടന്ന ത്രികോണ പ്രണയകഥയാണ് ബര്‍ഫിയുടേത്. മധുരവും അല്‍പം ഹാസ്യവുമൊക്കെയായി എത്തിയ ബര്‍ഫി ഇന്ത്യന്‍ ബോക്‌സോഫീസില്‍ ചരിത്രമിട്ട് മുന്നേറുമ്പോഴാണ് ചിത്രത്തെ തേടി ഓസ്‌കര്‍ നാമനിര്‍ദ്ദേശം എത്തിയത്.
‘അതിമധുരം ഗംഭീരം, ഈ ബര്‍ഫി’ – ബര്‍ഫി മൂവി റിവ്യൂ വായിക്കാം.
‘ബര്‍ഫി’യുടെ ട്രെയിലര്‍ കാണാം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























