ഇന്ത്യന്‍ നഗരങ്ങളിലെ മുക്കാല്‍ ശതമാനവും ഹൃദയരോഗികള്‍
രാജ്യത്തെ നഗരങ്ങളിലെ 72 ശതമാനം പേരും ഹൃദയസംബന്ധ രോഗങ്ങളുടെ ഭീഷണിയിലാണെന്ന് ഓണ്‍ലൈന്‍ സര്‍വേ ഫലം. 30 മുതല്‍ 40 വയസ് വരെയുള്ള രാജ്യത്തെ ജനങ്ങളില്‍ 60 ശതമാനം പേരും ഹൃദയരോഗങ്ങളാല്‍ വലയുന്നവരാണെന്നും സര്‍വ്വേയില്‍ പറയുന്നു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷനും സന്നദ്ധസംഘടനയായ സഫോലലൈഫും സംയുക്തമായിട്ടാണ് സര്‍വ്വേ നടത്തിയത്.
രാജ്യത്തെ പ്രമുഖ നഗരങ്ങളെ കേന്ദ്രീകരിച്ച് നടന്ന സര്‍വേപ്രകാരം മുംബൈയിലെ 70 ശതമാനം പേരും ഹൃദയരോഗസംബന്ധമായ രോഗങ്ങള്‍ ഉള്ളവരാണ്.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താതും ശാരീരിക വ്യായാമത്തിന്റെ അഭാവവുമാണ് മുംബൈക്കാരുടെ ഹൃദയാരോഗ്യത്തിന് വില്ലനാകുന്നത്. കൊല്‍ക്കത്തയിലെ ജനങ്ങളുടെ ഹൃദയരോഗത്തിന് മുഖ്യകാരണം പുകവലിയാണ്. ഡല്‍ഹിയിലേയും ചണ്ഡീഗഡിലേയും ജനങ്ങളുടെ ഹൃദയാരോഗ്യത്തിന് വെല്ലവിളി ഉയര്‍ത്തുന്നത് അമിതവണ്ണമാണ്.
രാജ്യത്തെ 12 പ്രമുഖ നഗരങ്ങളിലെ 1.12 ലക്ഷത്തോളം വരുന്ന ആളുകളിലാണ് ഹൃദയാരോഗ്യത്തെ സംബന്ധിച്ച് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. 2010-2012 കാലയളവിലായിരുന്നു സര്‍വ്വേ. 30നും 34നും ഇടയിലുള്ള രാജ്യത്തെ പുരുഷന്‍മാരില്‍ 75 ശതമാനം പേരും സ്ത്രീകളില്‍ 57 ശതമാനം പേരും ഹൃദയരോഗികളാണ്.
ഹൃദയാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പുതിയ സര്‍വേയിലൂടെ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന് സര്‍വേ നടത്തിയ ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചിട്ടയില്ലാത്ത ജീവിതരീതികളും ഫാസ്റ്റ് ഫുഡിനോടുള്ള അമിത പ്രേമവുമാണ് യുവാക്കളും ഹൃദയാരോഗ്യത്തിന് പ്രധാന ഭീഷണിയെന്നും ഇവര്‍ പറയുന്നു. 1990ല്‍ ഹൃദയാരോഗ്യം മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 11,75,000ആണ്.
എന്നാല്‍ ഇങ്ങനെ പോയാല്‍ 2020ല്‍ രാജ്യത്ത് ഹൃദയസംബന്ധ രോഗങ്ങളാല്‍ 25,84,000 പേര്‍ മരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































