കര്‍ഷകര്‍ക്ക് ആവശ്യമായ വിവരങ്ങളുമായി വെബ് പോര്‍ട്ടല്‍
തൃശൂര്‍: വിത്ത് മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് ആവശ്യമായ വിവരങ്ങളുമായി വെബ് പോര്‍ട്ടല്‍ തൃശ്ശൂരില്‍ ഒരുങ്ങി. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ ഇ-പഠനകേന്ദ്രമാണ് വെബ് പോര്‍ട്ടലിന് പിന്നില്‍. www.celkau.in എന്ന വെബ് പോര്‍ട്ടല്‍ കേരളപ്പിറവി ദിനമായ ഇന്ന് മുതല്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും.
രാഷ്ട്രീയ കൃഷിവികാസയോജന പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്. കാര്‍ഷികമേഖലയിലെ അറിവുകളും സാധ്യതകളും കാലതാമസം കൂടാതെ കര്‍ഷകരില്‍ എത്തിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കാര്‍ഷികോപാധികളുടെ ലഭ്യത, കൃഷിമുറകള്‍, വിളസംരക്ഷണം, കാലാവസ്ഥ സൂചന, യന്ത്രവല്‍ക്കരണം, വിവരണം തുടങ്ങി എല്ലാ കാര്യങ്ങളുടെ മലയാളത്തിലും ഇംഗ്ലീഷിലും പോര്‍ട്ടലില്‍ ലഭ്യമാണ്. കീടങ്ങള്‍ രോഗങ്ങള്‍ കളകള്‍ എന്നിവയുടെ നിയന്ത്രണ സഹായത്തിന് പ്രത്യേക താളുകളും ഒരുക്കിയിട്ടുണ്ട്.
വിവിധ നടീല്‍ വസ്തുക്കള്‍, വളങ്ങള്‍, സസ്യസംരക്ഷണ മരുന്നുകള്‍ കൃഷിഗവേഷണത്തിനും ഹൈടെക്ക് കൃഷിരീതികള്‍ക്കും ആവശ്യമായ കാര്യങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും പോര്‍ട്ടലില്‍ ഉണ്ട്. ഇവയ്ക്ക് പുറമെ മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയവയുടെ വിവരങ്ങളും ഈ പോര്‍ട്ടലില്‍ ലഭ്യമാണ്. അതിവേഗം വിരല്‍ തുമ്പില്‍ എന്ന ആശയവുമായി എത്തുന്ന കാര്‍ഷിക സാങ്കേതിക വിവരജാലകം കാര്‍ഷികമേഖലയ്ക്ക് പുതിയ മുതല്‍കൂട്ടായേക്കുമെന്നാണ് കരുതുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
































