ആലപ്പുഴ പോലീസിന്റെ ‘സദാചാരം': നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി

Published: December 14, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
allepey ivision
Facebook Google +

ആലപ്പുഴ: ആലപ്പുഴയില്‍ ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന ദമ്പതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍. സംഭവത്തില്‍ ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിടി ബല്‍റാം എംഎല്‍എയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പോലീസിന്റെ മോശമായ പെരുമാറ്റം പ്രതിഷേധാര്‍ഹമാണെന്നും ഔദ്യോഗിക പോലീസ് സംവിധാനം തന്നെ ഇത്തരത്തില്‍ സ്വയം സദാചാരപോലീസായി അധ:പതിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും വിടി ബല്‍റാം അഭിപ്രായപ്പെട്ടു.

ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം രാജേഷിനെയും ഭാര്യ രശ്മിയെയുമാണ് ഡിസംബര്‍ 12ന് വൈകിട്ട് ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ആലപ്പുഴ ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന ഇവരെ ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് അറസ്റ്റ് ചെയ്തത്. വ്യത്യസ്ത ജാതിക്കാരായ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിച്ചത്. എന്നാല്‍ താലിമാലയും നെറ്റിയില്‍ കുങ്കുമവും കാണാത്തതിനെ തുടര്‍ന്ന് ഇവരെ കാമുകീ കാമുകന്‍മാര്‍ എന്നനിലയിലാണ് ചോദ്യം ചെയ്തത്.

ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഇരുവരെയും മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു എന്നാണ് ആരോപണം.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top