കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ മറുപടി; കേരളം സമയപരിധി ലംഘിച്ചു

Published: October 12, 2013 | By:  വെബ് ഡെസ്‌ക്‌  |    comments
western-ghats
Facebook Google +

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് മറുപടി നല്‍കുന്നതില്‍ കേരളം സമയപരിധി ലംഘിച്ചു. റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാനം കത്ത് നല്‍കി. ഒക്ടോബര്‍ 14നകം മറുപടി നല്‍കണമെന്നായിരുന്നു ദേശീയ ഹരിതട്രിബ്യുണല്‍ ഉത്തരവ്.

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ചകൂടി സമയം വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. മറുപടികാര്യം ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കും. 21ന് ചേരുന്ന യോഗത്തിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും മറുപടി നല്‍കുക. വിഷയത്തില്‍ നവംബര്‍ 12നകം മറുപടി നല്‍കണമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരിസ്ഥിതി മന്ത്രാലയം നല്‍കിയ സമയപരിധി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നിലപാടറിയിക്കാന്‍ ഒക്ടോബര്‍ 14 വരെയാണ് സമയമനുവദിച്ചത്. എന്നാല്‍ വിവാദ വിഷയമായതിനാല്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ചകൂടി സമയമനുവദിക്കണമെന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വനം പരിസ്ഥിതി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടത്.

പശ്ചിമഘട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെ നിലപാടെടുക്കാനാവൂ എന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. രണ്ടാഴ്ചയ്ക്കകം സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയില്ലെങ്കില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സ്വന്തം നിലയ്ക്ക തീരുമാനമെടുക്കാമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വനം പരിസ്ഥിതി മന്ത്രാലയം കത്തില്‍ നിലപാട് അറിയിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top