Indiavision Live | Malayalam News Channel

Business Hub

സമ്പദ്‌വ്യവസ്ഥ: പരിഹരിക്കാന്‍ കടുത്ത നടപടിയെന്ന് കേന്ദ്രം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ ദൃശ്യമാകുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Read More

രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 54.41എന്ന നിലയിലേക്ക് താഴുകയായിരുന്നു.

കരോളിന്‍ പോളിന്‍സിസിന്റെ പുതിയ എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ്

കാനഡയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് സ്റ്റുഡന്റ് വിസാ വര്‍ക്ക് പെര്‍മിറ്റ്, പെര്‍മനന്റ് റസിഡന്‍ഷ്യല്‍ വിസ എന്നിവ കൈകാര്യം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ പോളിന്‍സിസിന്റെ എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായി കരോളിന്‍ മഹോന്‍ സ്ഥാനമേറ്റു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറക്കുന്നു

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ഗണ്യമായ കുറവു വരുത്തുന്നു. 11 ശതമാനം അസംസ്‌കൃത എണ്ണ (15.5 മില്യണ്‍ ടണ്‍) കുറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറക്കുന്നത്

വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

തുടര്‍ച്ചയായ ഇടിവിന് ശേഷം വിപണികള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 112 പോയിന്റ് ഉയര്‍ന്ന് 16328ലും നിഫ്റ്റി 35 പോയിന്റ് നേട്ടത്തോടെ 4943ലും ക്ലോസ് ചെയ്തു

ആവശ്യമേറുന്നു; ഫേസ്ബുക്ക് ഓഹരി വില ഉയര്‍ത്തി

പ്രഥമ പബ്ലിക് ഓഫറില്‍ ഓഹരികള്‍ക്ക ആവശ്യം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഫേസ്ബുക്ക് തങ്ങളുടെ ഓഹരിവില ഉയര്‍ത്തി. 28-35 ഡോളര്‍ നിരക്കില്‍ നിന്ന് 34-38 നിരക്കിലേക്കാണ് ഫേസ്ബുക്ക് ഓഹരിവില ഉയര്‍ത്തിയത്

രൂപയുടെ മൂല്യമുയര്‍ന്നു

തുടര്‍ച്ചയായ മൂല്യമിടിവിനു ശേഷം രൂപയുടെ മൂല്യം ശക്തിയാര്‍ജിച്ചു. ഡോളറിനെതിരെ 20 പൈസ ഉയര്‍ന്ന് രൂപയുടെ മൂല്യം 53.97ലെത്തി. റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് രൂപയുടെ മൂല്യം തിരിച്ച് കയറിയത്