കാവ്യാമാധവന് കേന്ദ്രകഥാപാത്രമാകുന്ന 'ബ്രേക്കിംഗ് ന്യൂസ് ലൈവ്' എന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലിക വിഷങ്ങളിലൂന്നിയാണ് കഥ പറയുന്നത്. മൂന്നാറില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബ്രേക്കിംഗ് ന്യൂസ് ലൈവില്‍ വിനീതാണ് നായകന്. ജി. കിഷോറിന്റെ രചനയില്‍ സുധീര്‍ അമ്പലപ്പാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ ബാന്‍ഡ് എന്ന ആശയവുമായി രംഗത്തിറങ്ങുകയാണ് 'ജസ്റ്റ്' എന്ന പേരില്‍ ചങ്ങാതിക്കൂട്ടം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാല് യുവാക്കള്‍ ചേര്‍ന്നാണ് ബാന്‍ഡിന് തുടക്കമിട്ടിരിക്കുന്നത്. ഇവരുടെ ആദ്യസംരംഭമാണ് ഉണര്‍വുകള്‍ എന്ന ആല്‍ബം.
റിഡ്ലി സ്കോട്ട് സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ഹോളിവുഡ് ചിത്രം ‘പ്രൊമിത്യൂസ്’ തിയറ്ററുകളിലേക്ക്. ഈ മാസം മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തും. മൈക്കല്‍ ഫാസ്ബിന്ദറും നൂമി റാപേസുമാണ് മുഖ്യകഥാപാത്രങ്ങള്‍. ജോണ്‍ സ്പെയിറ്റ്സ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്
ഈച്ചയെ കേന്ദ്രകഥാപാത്രമാക്കി തെലുങ്കുദേശത്തുനിന്നുമൊരു ചിത്രം. എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'ഈഗ' എന്ന ചിത്രം പ്രണയം നഷ്ടപ്പെട്ട നായകന്റെ പുനര്‍ജന്മമായ ഈച്ചയുടെ കഥ പറയുന്നു. നാന് ഈ എന്ന പേരില്‍ ചിത്രംതമിഴിലും റിലീസ് ചെയ്യുന്നുണ്ട്.
മലയാളസിനിമയുടെ പിതാവും ആദ്യനായികയും ചരിത്രം കുറിച്ചിടാത്ത ഓര്‍മ്മപ്പെടുത്തലുകള്‍ക്കൊപ്പം വീണ്ടുമെത്തുന്നു. ജെ.സി ദാനിയേലിന്റെയും റോസിയുടെയും ജീവിതരേഖയ്ക്കൊപ്പം മലയാളസിനിമയുടെ ഇന്നലെകളിലേക്ക് കൂടി ദൃശ്യസഞ്ചാരം നടത്തുന്ന സെല്ലുലോയ്ഡ് ഒരുക്കുന്നത് കമലാണ്. കമല്‍ തന്നെയാണ് രചനയും നിര്‍മ്മാണവും. പൃഥിരാജാണ് ജെ സി ദാനിയേലാകുന്നത്. വിഗതകുമാരന് എന്ന മലയാളത്തിന്റെ തിരപ്പിറവിയിലേക്ക് കമലിന്റെ തിരികെ യാത്ര. നമ്മുടെ സിനിമാപിതാവിനെയും ആദ്യനായികയെയും സമൂഹവും ജീവിതവും തിരസ്കരിച്ചതെങ്ങനെയെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് സംവിധായകന് സെല്ലുലോയ്ഡ്. റോസിയെ ദളിത് പെണ്‍കുട്ടി ക്യാമറയില്‍ ആദ്യമായി മുഖം നോക്കിയപ്പോള്‍ കൂടെയുള്ളവര്‍ പ്രതികരിച്ചത് തിയറ്റര്‍ കല്ലെറിഞ്ഞ് തകര്‍ത്തും റോസിയുടെ വീട് കത്തിച്ചുമാണ്. മലയാളസിനിമയുടെ പിറവിയും വളര്‍ച്ചയും വരച്ചിടുന്ന ആദ്യചിത്രം കൂടിയാണ് സെല്ലുലോയ്ഡ്. പുരസ്കാരത്തിനൊപ്പം മാത്രം മലയാളി ഓര്‍ത്തെടുക്കുന്ന ജെസി ദാനിയേലിന്റെ കൂടുതല്‍ കേള്‍ക്കാത്ത ജീവിതത്തിന്റെ ദൃശ്യരേഖയും. കലയ്ക്കായി ജീവിതം സമര്പ്പിച്ചുപ്പോള് ജീവിതത്തിലെ മറ്റെല്ലാം തകര്‍ന്നൊടുങ്ങിയ രണ്ട് പ്രതിഭകളെ ചരിത്രത്തിനൊപ്പം ഭാവനാപിന്തുണയിലാണ് കമല്‍ അടയാളപ്പെടുത്തുന്നത്. വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ജെസി ഡാനിയേല്‍ ജീവചരിത്രവും അഞ്ച്