യെമനില്‍ 33 വര്‍ഷം നീണ്ട അലി അബ്ദുള്ള സാലെ ഭരണത്തിന് അവസാനമായി. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ അബ്ദു റബ് മന്‍സൂര്‍ ഹാദിക് വിജയിച്ചു
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് പാകിസ്ഥാന്‍ ആവശ്യപ്പെടും
രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് എതിര് നിന്നാല്‍ ഏത് രാജ്യത്തേയും ആക്രമിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്ന് ഇറാന്‍. ആണവ നിലയങ്ങള്‍ക്ക് സമീപം സൈനിക അഭ്യാസങ്ങള്‍ ഇറാന്‍ വീണ്ടും ആരംഭിച്ചു
യെമന്‍: യെമനില്‍ 33 വര്‍ഷമായി ഏകാധിപത്യഭരണം തുടരുന്ന പ്രസിഡന്റ് അലി അബ്ദുല്ല സാലേയുടെ യുഗാന്ത്യത്തിനായി യെമനികള്‍ പോളിംഗ് ബുത്തിലെത്തി. യുഎസും ഗള്‍ഫ് രാഷ്ട്രങ്ങളുടെ സമിതിയായ ജി സി സിയും മുന്നോട്ടുവെച്ച ഫോര്‍മുല പ്രരകാരമാണ് ഭരണമാറ്റത്തിനുളള തെരഞ്ഞടുപ്പ് പ്രക്രിയകള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിലധികമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിലുളള നിര്‍ണ്ണായക ഹിതപരിശോധനയോടെ ബെന്‍ അലിക്കും മുബാറക്കിനും ഗദ്ദാഫിക്കും പിന്നാലെ സാലേയും അധികാരഭ്രഷ്ടനാവുകയാണ്. പ്രക്ഷോഭത്തിനിടെ കൊട്ടാരത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ സലേ അമേരിക്കയില്‍ വിദഗ്ദ്ധചികിത്സയിലാണ്. നിലവില്‍ വൈസ് പ്രസിഡന്റായ മന്‍സൂര്‍ ഹാദിയാണ് പ്രസിഡന്‍്‌റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥി. വന്‍ഭൂരിപക്ഷത്തില്‍ ജനവിധി വന്നാല്‍ മാത്രമേ മന്‍സൂര്‍ ഹാദിക്ക് സലേയുടെ പിന്‍ഗാമിയാവാന്‍ സാധിക്കുകയുളളു. രാജ്യത്തെ ഭരണഘടന പൊളിച്ചെഴുതുകയും സൈനികതലത്തില്‍ അഴിച്ചുപണി നടത്തുകയും ചെയ്യുന്നതിന് മന്‍സൂര്‍ ഹാദിക്ക് ജനങ്ങള്‍ വോട്ടിംഗിലൂടെ അനുമതി കൊടുക്കുമോ എന്നാണ് യെമന്‍ ഉറ്റുനോക്കുന്നത്. അധികാരകേന്ദ്രങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുളള യെമന്‍ സൈന്യത്തില്‍ അധികവും അബ്ദുല്ല സാലേയോട് കൂറ് പുലര്‍ത്തുന്നവരാണ്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ മുന്നോട്ടുവെക്കപ്പെട്ട ജി
ഇറാന്‍ തങ്ങളുടെ ആണവോര്‍ജ്ജ പദ്ധതികള്‍ പരസ്യപ്പെടുത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷകസംഘം തെഹ്‌റാനിലെത്തി. ഇറാനുമായി ചര്‍ച്ചകള്‍ നടത്താനും ആണവപദ്ധതികളെക്കുറിച്ച് നിരീക്ഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം
ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ദക്ഷിണ കൊറിയ സൈനികാഭ്യാസം തുടങ്ങി. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തോട് ചേര്‍ന്നാണ് സൈനികാഭ്യാസം ആരംഭിച്ചിരിക്കുന്നത്.