Indiavision Live | Malayalam News Channel

Global Village

ഗ്രീസില്‍ തെരഞ്ഞെടുപ്പ് അടുത്തമാസം 17ന്

ഗ്രീസില്‍ പുതിയ തെരഞ്ഞെടുപ്പ് അടുത്തമാസം 17ന് നടക്കും. മെയ് ആറിന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്

Read More

ലോക സിനിമയിലെ പ്രണയകാവ്യം കാസബ്ലാങ്ക ഫേസ്ബുക്കിലും

ലോക സിനിമയിലെ ക്ലാസിക് പ്രണയ കാവ്യം കാസബ്ലാങ്ക ഫേസ് ബുക്കില്‍ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രം റിലീസ് ചെയ്തതിന്റെ എഴുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് യുവത്വത്തിന്റെ ഇഷ്ട വെബ് ലൊക്കേഷനായ ഫേസ്ബുക്ക്, ആരാധകര്‍ക്കായി ചിത്രം സൗജന്യമായി സ്ട്രീം ചെയ്യാനൊരുങ്ങുന്നത്

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡയമണ്ട് വിറ്റത് 97 ലക്ഷം ഡോളറിന്

യൂറോപ്യന്‍ രാജ കുടുംബത്തിന്റെ കൈവശമുള്ള നൂറ്റാണ്ടുകള്‍ പഴക്കം വരുന്ന ഡയമണ്ട് 97 ലക്ഷം ഡോളറുകള്‍ക്ക് ലേലത്തില്‍ വിറ്റു. 35 കാരറ്റ് പരിശുദ്ധിയുള്ള ബ്യൂ സാന്‍സി രത്‌നമാണ് ലേലത്തില്‍ വില്‍പ്പന നടത്തിയത്

ചോട്ടാ ഷക്കീലിനും ടൈഗര്‍ മേമനും അമേരിക്കയുടെ ഉപരോധം

അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉന്നത കൂട്ടാളികളായ ചോട്ടാ ഷക്കീലിനും ടൈഗര്‍ മേമനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ദക്ഷിണെഷ്യയിലെ മയക്കുമരുന്നു കടത്തില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് കുറ്റപ്പെടുത്തിയാണ് നടപടി

ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യുവന്റസ് അന്തരിച്ചു

വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യുവന്റസ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലായിരുന്നു അന്ത്യം.

പലസ്തീന്‍ ജനത നക്ബ ദിനം ആചരിച്ചു

ജറുസലേം: മാതൃരാജ്യം അന്യമാക്കപ്പെട്ടതിന്റെ ഓര്‍മപുതുക്കി പലസ്തീന്‍ ജനത നക്ബ ദിനം ആചരിച്ചു. ഇസ്രയേലിലേക്ക് തിരികെയെത്തുമെന്ന് ദൃഢനിശ്ചയമെടുത്ത് ജനങ്ങള്‍ തെരുവുകളില്‍ പ്രകടനം നടത്തി. ഇസ്രായേലിന്റെ സ്വാതന്ത്ര്യ ലബ്ധി ദിനത്തിന് പിന്നാലെ 1948ല്‍ അവിടെ നിന്ന് കുടിയിറക്കപ്പെട്ട മഹാദുരന്തത്തിന്റെ സ്മരണപുതുക്കലാണ് പലസ്തീന്‍ ജനതയ്ക്ക് നക്ബ ദിനം. സ്വന്തം വീടും നാടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളാകേണ്ടി വന്നതിന്റെ രോഷവും വേദനയും പ്രകടിപ്പിക്കുന്നതായി അവര്‍ തെരുവില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍. ഇസ്രയേല്‍ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനത്തില്‍ ഇസ്രയേല്‍ പതാക കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് സൈന്യം പ്രകടനത്തെ തടഞ്ഞത്. നിരന്തരമായ കഷ്ട്പ്പാടുകളുടെ തുടക്കത്തെ മറക്കാനാവില്ലെന്ന് നക്ബ ദിനത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പൊതുവെ സമാധാനപരമായിരുന്നു ഈ വര്‍ഷത്തെ നക്ബ ദിനാചരണം. പ്രതിഷേധങ്ങള്‍ക്കിടയിലും ഇസ്രയേലിലുള്ള പലസ്തീന്‍ തടവുകാരെ സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. ധാരണ പ്രകാരം മതിയായ വിചാരണ കൂടാതെ പലസ്തീന്‍കാരെ ജയിലില്‍ അടക്കുന്നത് അവസാനിപ്പിക്കുമെന്ന്

ഫുട്‌ബോള്‍ കളിക്കിടെ വീണ് ബാന്‍ കി മൂണിന്റെ കൈ ഒടിഞ്ഞു

ഫുട്‌ബോള്‍ കളിക്കിടെ വീണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണിന്റെ കൈ ഒടിഞ്ഞു. ന്യൂയോര്‍ക്കിലെ ബെല്‍യര്‍ ഫാം എസ്‌റ്റേറ്റില്‍ നടന്ന സൗഹൃദ ടൂര്‍ണമെന്റിലാണ് ബാന്‍ കിമൂണിന്റെ ഇടതു കൈക്ക് പരിക്കേറ്റത്.