Indiavision Live | Malayalam News Channel

India Gate

വിമാന കമ്പനികള്‍ക്ക് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ അനുമതി

സ്വകാര്യ വിമാന കമ്പനികള്‍ക്ക് നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധിയിലായ വിമാന കമ്പനികളെ സഹായിക്കുന്നതിനാണ് നടപടി. നേരിട്ടുള്ള ഇന്ധന ഇറക്കുമതി അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കി

Read More

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഏകീകരിക്കും: കപില്‍ സിബല്‍

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏകീകരിക്കുമെന്ന് കേന്ദ്രമന്ത്രി കപില്‍സിബില്‍. 2013 ഏപ്രില്‍ മുതല്‍ ഇത് പ്രാവര്‍ത്തികമാക്കും

ഭീകര വിരുദ്ധ കേന്ദ്രം ഉടനെയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഉടനെയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മമത ബാനര്‍ജി പറഞ്ഞു

മിനിമം പെന്‍ഷന്‍ ആയിരം രൂപ ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായില്ല

പ്രൊവിഡന്റ് ഫണ്ട് മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കുന്നത് സംബന്ധിച്ച് ഇന്ന് ദില്ലിയില്‍ ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായില്ല. പെന്‍ഷന്‍ വിഹിതം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിവെച്ചത്

കപ്പല്‍ ഉടമകള്‍ 25 ലക്ഷം കെട്ടിവയ്ക്കണം: ഹൈക്കോടതി

രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ കപ്പല്‍ ഉടമകള്‍ 25 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരണ്ടി നല്‍കിയാല്‍ കപ്പല്‍ വിട്ടുകൊടുക്കാമെന്നും കോടതി വ്യക്തമാക്കി

തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ മേഖലകളെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ബംഗാളില്‍ രണ്ട് സി.പി.ഐ.എം നേതാക്കള്‍ കൊല്ലപ്പെട്ടു

പശ്ചിമബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ രണ്ട് സി.പി.ഐ.എം നേതാക്കള്‍ കൊല്ലപ്പെട്ടു. ബര്‍ദ്വാന്‍ ജില്ലയില്‍ സി.പി.ഐ.എം നടത്തിയ പ്രകടനത്തിന് നേരെ നടന്ന അക്രമത്തിലാണ് മുന്‍ എംഎല്‍എ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടത്

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829