ഭൂമി ഏറ്റെടുക്കലിന് പുതിയ നിയമം കൊണ്ടുവരണമെന്ന് ഗ്രാമവികസനത്തിന് വേണ്ടിയുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകണം ഭൂമി ഏറ്റെടുക്കല്‍ എന്നതടക്കം സുപ്രധാന നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്.
മാധ്യമ ഇടപെടല്‍ സത്യസന്ധമായ വിചാരണകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്ന് ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അരുണ്‍ ജെയ്റ്റിലി. പലകേസുകളിലും മാധ്യമങ്ങള്‍ മുന്‍കൂട്ടി വിധികള്‍ പുറപ്പെടുവിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ മാധ്യമങ്ങള്‍ അച്ചടക്കം പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: രാജ്യത്തെ ഇന്ധനവില വര്‍ദ്ധിപ്പിക്കുമെന്ന് സൂചന. പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാചകവാതകത്തിന് 50 രൂപ കൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഇന്നലെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ എണ്ണവില ഉയര്‍ത്താനുള്ള അണിയറനീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടെന്നാണ് വാര്‍ത്ത. രാജ്യാന്തര വിപണിയിലെ എണ്ണവില ഉയര്‍ത്തിക്കാട്ടി മാസങ്ങളായി എണ്ണക്കമ്പനികള്‍ വിലവര്‍ധനആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുന്നുണ്ട്.നിലവില്‍ അഞ്ച് രൂപയിലധികം നഷ്ടം സഹിച്ചാണ് ഇന്ത്യയില്‍ കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത്. കഴിഞ്ഞ ഡിസംബറിലെ വര്‍ധനവിനു ശേഷം 900 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കമ്പനികളുടെ ഭാഷ്യം
സമരം ചെയ്യുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. സമരം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു
പൊതു ഖജനാവില്‍ നിന്നും സ്വന്തം പ്രശസ്തിക്കായി പണം ചെലവിട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടി വിവാദമായി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 25 കോടി രൂപയാണ് ജയലളിത ചെലവഴിച്ചത്
രാജ്യസഭാ ടെലിവിഷനെതിരെ ജയാബച്ചന്‍ പരാതി നല്‍കി. നടി രേഖ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്റെ നേരെ ക്യാമറ ഫോക്കസ് ചെയ്തതിനെതിരെയാണ് ജയാ ബച്ചന്‍ പരാതി നല്‍കിയത്