Indiavision Live | Malayalam News Channel

Pravasi

ഒരു മാസത്തിനുള്ളില്‍ കോള ഉത്പന്നങ്ങള്‍ക്ക് പൂര്‍ണ നിരോധനം

ഒരു മാസത്തിനുള്ളില്‍ യു.എ.യില്‍ നിന്നും കോള ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്ന് സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമ ലംഘനം നടത്തിയതിന്റെ പേരിലാണ് കോള- പെപ്‌സി ഉത്പന്നങ്ങള്‍ ദുബായ് വിപണിയില്‍ നിരോധനം നേരിട്ടത്

Read More

ദുബായ് മെട്രോക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്

ദുബൈ: ഡ്രൈവറില്ലാതെ  ഓടുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ മെട്രോ റെയില്‍ നെറ്റ് വര്‍ക്ക് എന്ന റെക്കോര്‍ഡ് ആണ് ദുബായ് മെട്രോക്ക് ലഭിച്ചത്. എഴുപത്തി അഞ്ചു കിലോമീറ്ററാണ്  മെട്രോറെയിലിന്റെ നീളം. ദുബായ് ഭരണാധികാരിയായ ഷേക്ക് മുഹമ്മദ് ആണ് പൊതു ജനങ്ങള്‍ക്കായി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കിയത്. ദുബായിലെ വിവിധ വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടോടുന്ന ട്രെയിന്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. റെയില്‍വേയുടെ ചില ഭാഗങ്ങള്‍ ഭൂമിക്കടിയിലൂടെയും പോകുന്നു.ഡ്രൈവര്‍ ഇല്ലാത്ത മെട്രോ ട്രെയിന്‍ നിയന്ത്രിക്കുന്നത് ആര്‍ ടി എ ആണ്. 52 കി.മി റെഡ് ലൈനും 22  കി മി ഗ്രീന്‍ ലൈനും അടങ്ങിയതാണ് ദുബായ് മെട്രോ. ആകെ 47 സ്‌റ്റേഷനുകളാണ് ദുബായ് മെട്രോക്ക് ഉള്ളത്. യു എ ഇ യിലെ മറ്റു എമിറേറ്റുകളെ ബന്ധിപ്പിച്ചു കൊണ്ടു മെട്രോ റെയില്‍ വ്യാപിപ്പിക്കുന്നതിനെകുറിച്ച് അധികൃതര്‍ ആലോചനയിലാണ്

മസ്‌ക്കറ്റ് അന്താരാഷ്ട്ര പുസ്തക മേളക്ക് 29ന് തുടക്കമാകും

17-ാംമത് മസ്‌ക്കറ്റ് അന്താരാഷ്ട്ര പുസ്തക മേളക്ക് 29ന് തുടക്കമാകും

മയക്കു മരുന്ന് കാപ്‌സ്യുള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍

മയക്കു മരുന്ന് കാപ്‌സ്യുള്‍ രൂപത്തില്‍ വിഴുങ്ങി കടത്താന്‍ ശ്രമിച്ച ആള്‍ ഒമാന്‍ പോലീസിന്റെ പിടിയിലായി.പാകിസ്താന്‍ സ്വദേശിയാണ് മയക്കുമരുന്ന് നിറച്ച 143 കാപ്‌സ്യുളുകള്‍ വിഴുങ്ങി മസ്‌കാറ്റ് വിമാനത്താവളത്തില്‍ എത്തിയത്

നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കുന്നു

ദുബൈ:ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ഇന്ത്യയില്‍ തന്നെ പരിശീലനം നല്‍കാന്‍ യു എ ഇ ആലോചിക്കുന്നു. ഇതിനായി ഒരു തൊഴിലാളിക്ക് ആറായിരം ദിര്‍ഹം ചിലവാകും . സ്വകാര്യ രിക്രുട്‌മെന്റ്‌റ് ഏജന്‍സികള്‍ വഴി യു .എ ഇ യിലെ നിര്‍മമാണ മേഘലയിലേക്ക് പരിശീലനം ലഭിക്കാത്ത തൊഴിലാളികള്‍ കടന്നു കൂടുന്നത് തടയാനാണ് പുതിയ പദ്ധതി. നിലവില്‍ നിര്‍മാണ മേഘലയില്‍ തൊഴില്‍ ചെയ്യുന്ന 85 ശതമാനം പേരും മതിയായ പരിശീലനവും മുന്‍പരിചയവും ഇല്ലാത്തവരാണ്. 2013 ഓടെ എല്ലാ സൌകര്യങ്ങളോടും കൂടിയ പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് യു എ ഇ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അയ്യായിരം പേരെ പരിശീലിപ്പിക്കും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എണ്‍പതിനായിരം പേര്‍ക്ക് പരിശീലനം നല്‍കും.ഈ നിയമം നിലവില്‍ വരുന്നതോടെ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനികള്‍ക്ക് മൂക്ക് കയറിടാമെന്നും   അധികൃതര്‍ കണക്കു കൂട്ടുന്നു. തൊഴിലില്‍ മുന്‍പരിചയം ഇല്ലാത്തതിനാല്‍ നിലവില്‍ തൊഴിലാളികള്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. പരിശീലനം നേടുന്നതോടെ വേതന വര്‍ധന ആവശ്യപെടാന്‍ ഇവര്‍്ക്കാകും. അതേസമയം പരിശീലനം

ട്യുന മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത് ആശങ്ക പരത്തി

ദുബായ്: ദുബായ് തീരത്ത് ആയിരക്കണക്കിന് ട്യുന മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത് ആശങ്ക പരത്തി. പടിഞ്ഞാറന്‍ തീരത്താണ് ട്യുന മത്സ്യങ്ങള്‍ ജലപരപ്പില്‍ ചത്തു പോങ്ങിയിരിക്കുന്നത്. മത്സ്യ ബന്ധനത്തിന് നിയമപരമല്ലാത്ത രീതികള്‍ സ്വീകരിച്ചതാണ് ഇതിനു കാരണമെന്ന്  സംശയിക്കുന്നു. മത്സ്യ ബന്ധനത്തിന് നിരോധിക്കപെട്ട സാങ്കേതിക വിദ്യകള്‍ ഉപയോഗപെടുത്തിയ ബോടുകളെ മുന്‍പ് ദുബൈയില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മത്സ്യബന്ധനം  മത്സ്യങ്ങളുടെ പ്രചനനത്തെയും ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിച്ചതായാണ് കണ്ടെത്തല്‍. ചത്തു പൊങ്ങിയ മത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞുകൂടുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സംഭവത്തെക്കുറിച്ച് ദുബായ് പരിസ്ഥിതി മന്ത്രാലയവും മുനിസിപ്പാലിറ്റിയും അന്വേഷണം ആരംഭിച്ചു

ബ്രൂസ്‌ലിയുടെ ഓര്‍മ്മകള്‍ ഇനി സുഗന്ധ ലേപനത്തോടൊപ്പം

ദുബൈ: ദുബായില്‍ ബ്രുസ്‌ലിയുടെ പേരിലുള്ള പെര്‍ഫ്യൂം അടുത്ത ആഴ്ച വിപണിയില്‍ എത്തും. ബ്രൂസ്‌ലിയുടെ മകളും ബ്രൂസ്‌ലി എന്റര്‍പ്രൈസസിന്റെ സി ഇ ഒ യുമായ  ശാന്നോന്‍ ലീ ആണ് ഇക്കാര്യം അറിയിച്ചത്. പാരിസിലെ പ്രമുഖ സുഗന്ധ ലേപന കമ്പനിയുമായി സഹകരിച്ചാണ് പുതിയ ബ്രാന്‍ഡ് നിര്‍മിക്കുന്നത് മൂന്നു വ്യത്യസ്ത സുഗന്ധങ്ങളില്‍ ബ്രുസ്‌ലിയുടെ പെര്‍ഫ്യൂം വിപണിയില്‍ എത്തും. 2008 ല്‍ ആരംഭിച്ച ബ്രൂസ്‌ലി എന്റര്‍പ്രൈസസ് വിവിധ മേഖലകളില്‍ ബ്രൂസ്‌ലിയുടെ സ്മരണാര്‍ത്ഥം നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ദുബാിലെ സുഗന്ധ ദ്രവ്യ മാര്‍ക്കറ്റിന് ആഗോള തലത്തിലുള്ള അംഗീകാരമാണ് ശാന്നോന്‍ ലീ യെ ഇവിടെ എത്തിച്ചത്. പുതിയ ബ്രാന്റിന്റെ പരസ്യ കലയും പ്രചാരവുമൊക്കെ ബ്രൂസ്‌ലി എന്റര്‍പ്രൈസസ തന്നെയാണ് നിര്‍വഹിക്കുന്നത്

Slider 007 (260px*118px)
Slider 006 (260px*118px)
Slider 005 (260px*118px)
Slider 004 (260px*118px)
Slider 003 (260px*118px)
Slider 002 (260px*118px)
Slider 001 (260px*118px)
February 2012
S M T W T F S
« Jan    
 1234
567891011
12131415161718
19202122232425
26272829