എയര്‍ ഇന്ത്യ പൈലററുമാര്‍ സമരം തുടരുന്നതിനിടെ സ്വകാര്യ വിമാനക്കമ്പനികള്‍ കൊള്ളക്കൊയ്ത്ത് തുടങ്ങി. എയര്‍ ഇന്ത്യ സമരം ഒമ്പത് ദിവസം പിന്നിട്ടപ്പോഴാണ് ഒത്തുതീര്‍പ്പ് പ്രതീക്ഷയറ്റ പ്രവാസികള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടി തുടങ്ങിയത്
സൗദി അറേബ്യയിലെ മക്കാ നഗരത്തെ രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിററിയാക്കാനുളള പദ്ധതി പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. മക്കയടക്കമുളള സൗദി നഗരങ്ങളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി ഫോറത്തിലാണ് പദ്ധതിയെക്കുറിച്ചുളള വിശദീകരണം അധിക്യതര്‍ നല്‍കിയത്.
രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ അറിയിച്ചു
ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ ഉണര്‍വ്വ് പ്രകടമാകുന്നതായി വിവിധ അഭിപ്രായ സര്‍വ്വേകള്‍. സൗദി, യുഎഇ, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളായിരിക്കും വരും നാളുകളില്‍ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2008 ലെ മാന്ദ്യത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ കരകയറുന്നതായും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.
ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് സ്വന്തം സ്‌കൂള്‍ കലണ്ടര്‍ തന്നെ പിന്തുടരാമെന്ന് അധികൃതര്‍. കഴിഞ്ഞ മാസം ദുബൈയിലെ എല്ലാ സ്‌കൂളുകള്‍ക്കും എകീകൃത അവധി കലണ്ടര്‍ പ്രഖ്യാപിച്ചിരുന്നു. അവധി യാത്രകള്‍ താളംതെറ്റിയ മലയാളികളടക്കമുളള പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ പ്രഖ്യാപനം.
ഒമാനില്‍ ചൂട് വര്‍ദ്ധിച്ചതോടെ ഉച്ചസമയത്ത് ജോലിക്കാര്‍ക്ക് വിശ്രമമനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പുറം ജോലികളിലേര്‍പ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും സമയക്രമത്തില്‍ ഇളവുണ്ടാകും.
യു എ ഇയില്‍ വിദേശികളുടെ റസിഡന്‍സ് വിസക്ക് നാട്ടില്‍ വൈദ്യപരിശോധന നടത്തുന്ന സംവിധാനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. ആദ്യ ഘട്ടത്തില്‍ ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ളവര്‍ക്ക് നടപ്പാക്കിയ സംവിധാനം വന്‍ വിജയം കണ്ടതിനെത്തുടര്‍ന്നാണ് ഈ നീക്കം