Indiavision Live | Malayalam News Channel

Sports

ഷാറൂഖ് ഖാന് വാങ്കഡെ സ്റ്റേഡിയത്തില്‍ വിലക്ക്

ബോളിവുഡ് താരം ഷാരൂഖ് ഖാന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്ക്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ഷാറുഖിന് ആജിവനാന്ത വിലക്കാണ് അസോസിയേഷന്‍ നല്‍കിയത്.

Read More

റോം മാസ്റ്റേഴ്‌സ്: ഫെഡറര്‍ക്കും നദാലിനും വിജയത്തുടക്കം

റോം: റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനും റോം മാസ്റ്റേഴ്‌സ് ടെന്നീസില്‍ വിജയത്തുടക്കം. മാഡ്രിഡ് മാസ്റ്റേഴ്‌സ് കിരീടനേട്ടത്തിനു പിന്നാലെ ലോകരണ്ടാം നമ്പറായി ഉയര്‍ന്ന ഫെദററര്‍ റോമിലെ ആദ്യ മത്സരം വലിയ കഷ്ടപ്പാടില്ലാതെയാണ് ജയിച്ചത്. അര്‍ജന്റീനയുടെ കാര്‍ലോസ് ബെര്‍ലോക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെദറര്‍ കീഴടക്കിയത്. സ്‌കോര്‍ 6-3, 6-4. സമീപകാലത്ത് മികച്ച കളി കാഴ്ചവെക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും റാങ്കിംഗിനെക്കാള്‍ അതാണ് തന്നെ സന്തോഷിപ്പിക്കുന്നതെന്നും ഫെദറര്‍ പറഞ്ഞു. അതെസമയം മാഡ്രിഡിലെ നീലക്കളിമണ്‍ കോര്‍ട്ടില്‍ മൂന്നാം റൗണ്ടില്‍ പുറത്തായി രണ്ടാം റാങ്ക് നഷ്ടമാക്കിയ നദാല്‍, തന്റെ തട്ടകമായ ചുവന്നകളിമണ്‍ കോര്‍ട്ടിലും വെല്ലുവിളി നേരിടുന്നതാണ് റോമിലെ ആദ്യ മത്സരത്തില്‍ കണ്ടത്. ജര്‍മന്‍ താരം ഫ്‌ലോറിയന്‍ മേയര്‍ക്കെതിരെ ആദ്യ സെറ്റ് 6-1ന് ഏകപക്ഷീയമായി നേടിയെങ്കിലും രണ്ടാം സെറ്റില്‍ വിയര്‍ക്കേണ്ടിവന്നു. ടൈബ്രേക്കറില്‍ 7-5എന്ന സ്‌കോറിനാണ് നദാലിന് ജയമുറപ്പിക്കാനായത്. സര്‍വ്വിലടക്കം പിഴവുകളുണ്ടാകുന്നുണ്ടെന്നും ഇത് പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും നദാല്‍ മത്സരശേഷം പറഞ്ഞു. ഈ മാസമൊടുവിലാരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് നദാല്‍

ചൈന്നെ – പഞ്ചാബ് പോരാട്ടം ഇന്ന്

ഐ പി എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ധര്‍മ്മശാലയില്‍ വൈകീട്ട് നാലിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് ഫിറോസ് ഷാ കോട്‌ല യില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും.

നരേന് നാലുവിക്കറ്റ്; കൊല്‍ക്കത്തയ്ക്ക് 32 റണ്‍സ് ജയം

ഐപിഎല്‍ അഞ്ചാം സീസണിലെ അറുപത്തിയഞ്ചാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 32 റണ്‍സിന് തോല്‍പ്പിച്ചു.

പത്ത് വിക്കറ്റ് നേട്ടത്തിന്റെ ഓര്‍മ്മയില്‍ ക്രിക്കറ്റ്‌ലോകം

ഒരു ബാറ്റ്‌സ്മാന് വേണമെങ്കില്‍ ഓവറിലെ എല്ലാ പന്തും സിക്‌സിന് പായിക്കാം. എന്നാല്‍ ഒരു ബൗളര്‍ക്ക് എതിര്‍ടീമിലെ പത്ത് വിക്കറ്റുകളും നേടാനാകില്ല എന്നവിശ്വാസം തിരുത്തപ്പെട്ടത് 1956ലാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ബൗളിംഗ് പ്രകടനങ്ങളില്‍ ഏറ്റവും അത്ഭുതകരമായ ഒന്നിന്റെ ഓര്‍മകള്‍ പുതുക്കുകയാണ് ക്രിക്കറ്റ് ലോകം ഇന്ന്.

ബാഴ്‌സിലോണ ക്ലബ് കേരളത്തിലേക്ക്

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ എഫ് സി ബാഴ്‌സലോണ കേരളത്തിലേക്ക്. ഇതിന്റെ ഭാഗമായി അടുത്തവര്‍ഷം ആദ്യം കേരളത്തില്‍ ക്യാമ്പ് സംഘടിപ്പിക്കും.

ലോക കായിക മാമാങ്കത്തിനായി ഇന്ത്യന്‍ താരങ്ങള്‍ ഒരുങ്ങുന്നു

ലണ്ടന്‍ ഒളിംമ്പിംക്‌സില്‍ വിജയകുതിപ്പുകള്‍ തീര്‍ക്കാന്‍ കഠിന പരിശീലനത്തിലാണ് പട്യാലയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒരു പിടി ഇന്ത്യന്‍ താരങ്ങള്‍.