സുകുമാര്‍ അഴീക്കോട്-എഴുത്തിലും വാക്കിലും ജീവിതത്തിലും കേരളത്തിന്റെ സഞ്ചരിക്കുന്ന മനസാക്ഷിയായ മഹാരഥന്‍. നമ്മുടെ നിലപാടിടങ്ങളില്‍ പ്രബുദ്ധതയുടെ പ്രകാശഗോപുരമായി നിലകൊണ്ട സുകുമാര്‍ അഴീക്കോടുമായി ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ വീണാ ജോര്‍ജ്ജ് നടത്തിയ അഭിമുഖം.
മലയാളിയുടെ മാറ്റങ്ങളെയും, സ്ത്രീസ്വാതന്ത്ര്യത്തെയുംക്കുറിച്ച് സാറാ ജോസഫ് മനസ്സ് തുറ്ക്കുന്നു. എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നിങ്ങനെ വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാറാ ജോസഫ് സംസാരിക്കുന്നു
എന്നും മലയാളിക്ക് വേറിട്ട ചലച്ചിത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന സംവിധായകനാണ് രഞ്ജിത്ത്. കരുത്തുറ്റ തിരക്കഥകള്‍ രഞ്ജിത്ത് ചിത്രങ്ങളുടെ മുഖമുദ്രയാണ്. സ്വന്തമായി നയവും നിലപാടുമുളള ഈ ചലച്ചിത്രകാരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് തന്റെ സിനിമകള്‍. പ്രാഞ്ചിയേട്ടനിലൂടെ മലയാളികളുടെ പൊളളയായ ജീവിതമുഖം കാണിച്ച രഞ്ജിത്ത് ഇന്ത്യന്‍ റുപ്പിയിലൂടെ സമൂഹത്തെ ഗ്രഹിച്ച പണാധിപത്യത്തോട് കലഹിക്കുകയാണ്. രഞ്ജിത്ത് ജീവിതവും സിനിമയും ഇന്ത്യാവിഷനോട് പങ്കുവെയ്കകുന്നു.