Indiavision Live | Malayalam News Channel

Latest News

സ്വര്‍ണവിലയില്‍ 200 രൂപയുട വര്‍ധനവ്; പവന് 21,000 രൂപ

സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വര്‍ണ വിലയില്‍ 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ സ്വര്‍ണവില പവന് 21,000 രൂപയിലെത്തി

Read More

ടിപി വധം: പാര്‍ട്ടി പ്രത്യേക വിശദീകരണത്തിന്

ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം തീര്‍ക്കാന്‍ കണ്ണൂരില്‍ സി പി ഐ(എം) പ്രത്യേക വിശദീകരണ യോഗം വിളിച്ചു. ഈ മാസം 21ന് നടക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കും.

ഭൂമി ഏറ്റെടുക്കലിന് പുതിയ നിയമം വേണമെന്ന് നിര്‍ദ്ദേശം

ഭൂമി ഏറ്റെടുക്കലിന് പുതിയ നിയമം കൊണ്ടുവരണമെന്ന് ഗ്രാമവികസനത്തിന് വേണ്ടിയുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകണം ഭൂമി ഏറ്റെടുക്കല്‍ എന്നതടക്കം സുപ്രധാന നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്.

ഷാറൂഖ് ഖാന് വാങ്കഡെ സ്റ്റേഡിയത്തില്‍ വിലക്ക്

ബോളിവുഡ് താരം ഷാരൂഖ് ഖാന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്ക്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ഷാറുഖിന് ആജിവനാന്ത വിലക്കാണ് അസോസിയേഷന്‍ നല്‍കിയത്.

യെദ്യൂരപ്പയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അനധികൃത ഖനനകേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ബംഗളൂരു പ്രത്യേക സി ബി ഐ കോടതി ഇന്ന് പരിഗണിക്കും

നരേന് നാലുവിക്കറ്റ്; കൊല്‍ക്കത്തയ്ക്ക് 32 റണ്‍സ് ജയം

ഐപിഎല്‍ അഞ്ചാം സീസണിലെ അറുപത്തിയഞ്ചാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 32 റണ്‍സിന് തോല്‍പ്പിച്ചു.

പരസ്യത്തിന് 25 കോടി; ജയലളിതയുടെ നടപടി വിവാദത്തില്‍

പൊതു ഖജനാവില്‍ നിന്നും സ്വന്തം പ്രശസ്തിക്കായി പണം ചെലവിട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടി വിവാദമായി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 25 കോടി രൂപയാണ് ജയലളിത ചെലവഴിച്ചത്