ഇന്ന് ഗൂഗിളിന്റെ ആദ്യപേജ് കാണുന്നവര്‍ ഞെട്ടിപോകും. കാരണം ഗൂഗിളിന്റെ ആദ്യപേജില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇലക്ട്രോണിക്ക് മാഗ്നെറ്റിക് വേവ് രൂപത്തിലുള്ള സ്‌പെഷ്യല്‍ ഡൂഡിളാണ്.
2008ല്‍ നിലവറയില്‍ വന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കി. വയനാട് മാനന്തവാടി താലൂക്കിലെ പനമരം വില്ലേജ് ഓഫീസ് അധികൃതരാണ് നിയമം നടപ്പാക്കിയത്.
ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാതിരിക്കുക എന്ന് പറഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കും അത് ആലോചിക്കാന്‍ തന്നെ സാധിക്കാത്ത കാര്യമാണ്. എന്നാല്‍ ഇടക്കിടെ നിരാഹാരം അനുഷ്ഠിക്കുവാന്‍ തയ്യാറാവാനാണ് അമേരിക്കയിലെ ഒരുക്കൂട്ടം ഗവേഷകര്‍ പറയുന്നത്.
പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാതെ സ്ഥിരമായി വീഡിയോ ഗെയിമുകള്‍ കളിക്കുന്ന കുട്ടികളെ എങ്ങനെ ഒന്നു ശരിയാക്കിയെടുക്കാം എന്ന് തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ക്ക് ഇനി ആശ്വസിക്കാന്‍ വകയുണ്ട്. ഇനി വീഡിയോ ഗെയിം കളിക്കുന്ന കുസൃതികുട്ടികളെ തടയേണ്ടതില്ല
ഏത് പൂട്ട് വെച്ച് പൂട്ടിയാലും അത് നിമിഷങ്ങള്‍ക്കകം തന്നെ പൊളിക്കുന്ന വിരുതന്‍മാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുകയാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വളരെ സുരക്ഷിതമാണെന്ന് പറഞ്ഞ് നിര്‍മ്മിക്കുന്ന പൂട്ടുകളെല്ലാം തലതിരിഞ്ഞവരുടെ വക്രബുദ്ധിക്ക് മുമ്പില്‍ തോറ്റുപോകുമ്പോള്‍ ഈ പഴുതുകള്‍ മറികടക്കുന്ന പൂട്ട് ചൈനീസ് ഗവേഷകര്‍ നിര്‍മ്മിച്ചിരിക്കുന്നു.
കിഴക്കന്‍ ബംഗാളിലാണ് സംഭവം നടന്നത്. തന്നെ ബലാല്‍സംഘം ചെയ്തവരെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെ ബലാല്‍സംഗത്തിനിരയായ സ്ത്രീ കണ്ടെത്തിക്കഴിഞ്ഞു.