വിഷുക്കാലം ഓര്‍മ്മകളെ അങ്ങുയരെ ഓര്‍ത്തെടുക്കാവുന്നതിന് അപ്പുറവും ഉയരെയുള്ള ഏതോ ഒരു ജാതി ആകാശത്ത് പട്ടം കണക്കെ ഉയര്‍ത്തുന്ന കാലമാണ്. എല്ലാവര്‍ക്കുമെന്നപോലെ എനിക്കും. കാര്‍ഷിക ഉത്സവമാണ് നമുക്കെല്ലാം ആദ്യനോട്ടത്തില്‍ വിഷു. വിളവെടുപ്പിന്റെ ഉത്സവം. ആ ധനസ്മൃതിയുടെ ആഹ്വാനമെന്ന നിലയിലാണ് വിഷുകൈനീട്ടം എന്ന സങ്കല്‍പ്പം. മേടം ഒന്ന് തുടങ്ങുമ്പോള്‍ പൊന്‍ നാണ്യങ്ങളായി കണിക്കൊന്നകള്‍ പൂക്കുന്നു.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെ വരവറിയിക്കുന്ന മലയാളിയുടെ ആണ്ടുല്‍സവമാണ് വിഷു. പിറന്നനാട്ടില്‍ കുടുംബത്തോടൊന്നിച്ച് വിഷു സദ്യയുണ്ണാനാണ് ഓരോ മലയാളിയുടെയും ആഗ്രഹം. എന്നാല്‍ ഉപജീവനത്തിന്റെ ജീവിത വഴികളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് ജന്മനാട് വിട്ട് മറുനാടുകളില്‍ കഴിയുന്നത്. മനസ്സ് മലയാളത്തിനു കൊടുത്ത് മറുനാട്ടുകാരും പക്ഷേ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നില്ല. ഗൃഹാതുരതയുടെ വിഷുപോലുളള ആഘോഷങ്ങള്‍ അവര്‍ മറുനാട്ടിലും കെങ്കേമമായിത്തന്നെ ആഘോഷിക്കുന്നു. മറുനാട്ടിലെ മലയാളിക്കൂട്ടായ്മകളായ മലയാളി സമാജങ്ങളാണ് അവയ്ക്ക് നേതൃത്വം നല്‍കുന്നത്. അത്തരം മലയാൡൂട്ടങ്ങളുടെ വിഷു കാഴ്ചകളാണ് ആ കൂട്ടായ്മകളുടെ സാരഥികള്‍ തന്നെ ഇവിടെ പങ്കുവെയ്ക്കുന്നത്. ദില്ലി വിഷു ദില്ലിയിലെ വിഷുദിനാഘോഷങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ ഗൃഹങ്ങളിലെപോലെ തന്നെയാണ്. വിഷുദിന ആഘോഷങ്ങള്‍ പ്രധാനമായും നടക്കുക ക്ഷേത്രങ്ങളിലായിരിക്കും. ദില്ലിയിലെ മയൂര്‍വിഹാറിലെ ഗുരുവായൂര്‍ ക്ഷേത്രം, ആര്‍കെ പുരത്തെ അയ്യപ്പക്ഷേത്രം, ദില്‍ഷദ് ഗാര്‍ഡനിലെ അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലാണ് വിഷുദിനാഘോഷങ്ങള്‍ പ്രധാനമായും സംഘടിപ്പിക്കുക. ദില്ലിയിലെ ഒട്ടുമിക്ക മലയാളികളും വിഷുദിനത്തില്‍ ഈ ക്ഷേത്രങ്ങളില്‍ രാവിലെ തന്നെ എത്തിച്ചേരും. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ നാല് മണിക്ക് തന്നെ വിഷുചടങ്ങുകള്‍ ആരംഭിക്കും. ഇവിടെ
കുട്ടിക്കാലത്ത്, വിഷുവിനും ഓണത്തിനുമൊക്കെ വീട്ടില്‍ സ്ഥിരമായിട്ട് കാണുന്നൊരു കാഴ്ച്ചയുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികളൊക്കെ ഉണരുന്നതിന് മുന്നേ അച്ഛന്‍ എഴുന്നേറ്റ് കുളിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് കോടിയുടുത്ത് ഞങ്ങള്‍ ഉമ്മറത്ത് പ്രത്യക്ഷപ്പെടുമ്പോള്‍, രാവിലെ തന്നെ കുളി കഴിഞ്ഞ് നിന്നിരുന്ന അച്ഛനതാ തൊടിയിലെ തെങ്ങിന്റെ ചുവട്ടില്‍, വീട്ടിലെ പശൂനേം ആടിനേം അതിന്റെ കുട്ടികളേയുമൊക്കെ വെള്ളമൊഴിച്ച് തേച്ചുരച്ച് ചാണകമൊക്കെ കഴുകിക്കളഞ്ഞ് വെളുപ്പിച്ചെടുക്കുന്നു. പശൂന്റെ ചാണകവാല് കൊണ്ടുള്ള അടിയൊക്കെ കൊണ്ട് നനഞ്ഞുകുളിച്ച് അച്ഛനങ്ങനെ നില്‍ക്കുന്നത് കാണുമ്പോള്‍