ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയറുകള്‍ മാറ്റുന്ന സൗദി പൗരന്മാരുടെ വീഡിയോ യൂ ട്യൂബില്‍ ഹിറ്റ്. വെളുത്ത ഹുണ്ടായ് കാറിന്റെ ഇരു ഭാഗത്തെയും ടയറുകള്‍ ആണ് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കാറിനു അകത്തുള്ള യാത്രക്കാരന് മാറ്റുന്നത്.
‘പ്രൊഹിബിറ്റഡ് ടാലന്റ്’ എന്ന് പേരിട്ടിട്ടുള്ള ആറു മിനിട്ട് ദൈര്‍ഖ്യമുള്ള അപകടകരമായ ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് സൗദി പൗരനായ ഖാലീദ് അല്‍ ഹുമൈദാന്‍ ആണ്. കഴിഞ്ഞ ഫെബ്രുവരി പത്തിന് അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം 15 ലക്ഷം പേര് കണ്ടു കഴിഞ്ഞു.
ടയറുകള്‍ മാറ്റിയതിന് ശേഷം ഇവര്‍ കാര്‍ കൊണ്ട് പല വിക്രിയകളും കാണിക്കുന്നുണ്ട്. കാര്‍ പകുതി ചെരിച്ച് എണീറ്റ് നിന്ന് വാഹനം ഓടിച്ചും കൈകള്‍ വിട്ട് ഓടിച്ചും വീഡിയോ കാണുന്നവരെ അമ്പരിപ്പിക്കുകയാണ് കാറിന്റെ ഡ്രൈവറും അനുയായിയും.
വീഡിയോ കാണാം.
ഓടുന്ന കാറിന്റെ ടയറുകള്‍ മാറ്റുന്ന വീരന്മാര്
കടുത്ത ചൂടിന് ആശ്വാസമേകി അന്യസംസ്ഥാനങ്ങളില്‍ നിന്നും തണ്ണിമത്തന് എത്തുമ്പോള്‍ ഒരു നാടന്‍ ഹൈടെക് കൃഷി പരിചയപ്പെടാം. പയ്യന്നൂര്‍ പിലാത്തറ കൊക്കോട് വയലിലെ തണ്ണിമത്തന് കൃഷിക്ക് പ്രത്യേകതകള്‍ എറെയാണ്.
ഒരു ‘നാടന്‍ ഹൈടെക്’ തണ്ണിമത്തന് കൃഷി
മധ്യകേരളത്തിലെ അനുഷ്ഠാന കലയായ മുടിയേറ്റ് തൃശൂരില്‍ അരങ്ങേറി. വരനാട് ശങ്കരനാരായണ കുറുപ്പും സംഘവുമാണ് മുടിയേറ്റ് അവതരിപ്പിച്ചത്. തൃശൂരിലെ ദേശീയ ഫോക്ലോര് ഫെസ്റ്റിന്റെ ഭാഗമായാണ് അവതരണം നടന്നത്.
ഫോക്ലോര് ഫെസ്റ്റില്‍ മുടിയേറ്റ് അരങ്ങേറി
ഹിജഡകളില്‍ ഭൂരിപക്ഷം പേരും ലൈംഗിക തൊഴിലാളികളായി മാറുമ്പോള്‍ നൃത്തമെന്ന കലയിലൂടെ ജീവിതമാര്‍ഗ്ഗം തേടുകയാണ് പൊന്നിയെന്ന ഹിജഡ. ചെന്നൈ വ്യാസരപടി ചേരിയിലെ കുട്ടികളെ നൃത്തമഭ്യസിപ്പിക്കുകയാണ് പൊന്നി.































